ഒരു കാലത്ത് ഒട്ടുമിക്ക വീടുകളിലും കണ്ടുവന്നിരുന്ന ഒരു ചെടിയായിരുന്നു മൊസാണ്ട. മൊസാന്റ, മുസാണ്ട എന്നും ഇതറിയപ്പെടുന്നു. പീച്ച്, വെള്ള, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ പൂത്തുനില്‍ക്കുന്ന മൊസോണ്ട മനോഹരമായ കാഴ്ച തന്നെയാണ്. ഈ നിറങ്ങളിലുള്ള ഇതളുകള്‍ക്കിടയില്‍ കാണുന്ന മഞ്ഞനിറത്തിലുള്ള ചെറിയ നക്ഷത്രരൂപത്തിലുള്ളതാണ് യഥാര്‍ത്ഥത്തിലുള്ള പൂവ്.
കമ്പുകള്‍ ആണ് മൊസാണ്ടയുടെ നടീല്‍ വസ്തു. മഴക്കാലത്താണ് വെച്ചുപിടിപ്പിക്കാന്‍ അനുയോജ്യം. അധികം മൂക്കാത്ത പച്ച നിറത്തിലുള്ള കമ്പുകളാണ് നടാനായി ഉപയോഗിക്കേണ്ടത്. വലിയ മരം പോലെ വളര്‍ത്താനാണ് താല്‍പ്പര്യമെങ്കില്‍ നിലത്ത് നടുന്നതായിരിക്കും നല്ലത്. അതല്ല ചെറിയ പൂച്ചെടിയായി മതിയെങ്കില്‍ ചട്ടിയില്‍ നട്ടുപിടിപ്പിച്ചാല്‍ മതി. ചട്ടിയിലാണെങ്കില്‍ ഇടയ്ക്ക് വെട്ടിയൊതുക്കി നിര്‍ത്താം.
വര്‍ഷം മുഴുവന്‍ പൂക്കുന്ന ചെടിയാണെങ്കിലും ശിശിരകാലത്താണ് ധാരാളം പൂക്കള്‍ ഉണ്ടാകുക. അതിന് ശേഷം ചെടിക്ക് പ്രൂണിങ് നടത്തുന്നത് നല്ലതായിരികും.
നല്ല സൂര്യപ്രകാശത്തിലാണ് മൊസാണ്ട മികച്ച രീതിയില്‍ പുഷ്പിക്കുന്നത്. മണ്ണിന്റെ ജൈവാംശം അനുസരിച്ച് വളം ചേര്‍ത്തുകൊടുക്കാം. നന്നായി പൂത്തുവരാന്‍ ചാണകപ്പൊടിയോ, ആട്ടിന്‍കാട്ടമോ ഇട്ടുകൊടുക്കാം.
Discussion about this post