മള്‍ബറി എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുക അതിന്റെ ഇളം പച്ചനിറത്തിലുള്ള തളിരിലകളും ഒപ്പം സുന്ദരിയായ പട്ടുനൂല്‍ പുഴുവിനെയുമാവും. വെള്ള മള്‍ബറിയാണ് നമുക്ക് പരിചിതം. എന്നാല്‍ അറിയുക, പതിനാറോളം ഇനങ്ങള്‍ മള്‍ബറിയിലുണ്ട്. സങ്കര ഇനങ്ങള്‍ വേറെയും. വെള്ള, കറുപ്പ്, ചുവപ്പ്, ചെറുപഴങ്ങളുടെ കൂട്ടമാണ് ഒരു പഴം. സിയാനിന്‍ എന്ന പദാര്‍ഥമാണ് പഴങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നത്. സിയാനിന്റെ അളവ് കൂടുന്തോറും നിറം കടുത്തുവരും. കറുത്ത മള്‍ബറി പഴുക്കാറായാല്‍ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവില്‍ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. കറുത്ത മള്‍ബറി പഴത്തിനുവേണ്ടി വളര്‍ത്തുമ്പോള്‍ വെള്ളയിനം പഴത്തിനു പുറമേ ഇലകള്‍ക്ക് വേണ്ടികൂടി വളര്‍ത്തുന്നു.
മള്‍ബറി പഴങ്ങളില്‍ ഓര്‍ഗാനിക് ആസിഡുകള്‍, ഫ്രക്ടോസ്, കരോട്ടിന്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകള്‍ സി, കെ, പിപി, ഗ്രൂപ്പ് ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഘടനയുടെ ഭാഗമായ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ വാര്‍ദ്ധക്യത്തെ തടയുന്നു, ചര്‍മ്മത്തിന്റെയും മുടിയുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നു. . ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടോണ്‍സിലൈറ്റിസ്, രക്താതിമര്‍ദ്ദം, ടോണ്‍സിലൈറ്റിസ്, മറ്റ് രോഗങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ നാടോടി വൈദ്യത്തില്‍ മള്‍ബെറി ഉപയോഗിക്കുന്നു.
മള്‍ബറി പഴത്തിലെ പോഷകാംശങ്ങള്‍ 100 ഗ്രാം മള്‍ബറി പഴത്തില്‍
കാര്‍ബോഹൈഡ്രേറ്റ്- 4.5 ഗ്രാംനാരുകള്‍- 2 ഗ്രാം
88 ശതമാനം വെള്ളം, ബാക്കി ലവണങ്ങള്‍.
കൊഴുപ്പ്, സോഡിയം, കൊളസ്റ്ററോള്‍ നിസ്സാര അളവില്‍.
വിറ്റാമിന്‍ കെ, സി, ഇരുമ്പ്, റൈബോഫ്‌ലേവിന്‍ ഉയര്‍ന്ന അളവില്‍. കൂടാതെ 120 കെ.ജെ.യ്ക്ക് തുല്യമായ ഊര്‍ജവും നല്‍കുന്നു.
മള്‍ബറി ചെടിയുടെ ഔഷധഗുണം പണ്ടുമുതലേ അറിവുള്ളതാണ്.
ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. രക്തവര്‍ധനയ്ക്കും വിളര്‍ച്ച മാറ്റുവാനും വൃക്കരോഗങ്ങള്‍ക്കും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും അകാലനരയ്ക്കും ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും മള്‍ബറി നല്ലതത്രേ! കണ്ണുകളുടെ വരള്‍ച്ച തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും മള്‍ബറിച്ചാറുകള്‍ക്ക് കഴിയുന്നു.
മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം.
പഴത്തിന് പുറമേ സമതലങ്ങളില്‍ കാറ്റ് ചെറുക്കുന്നതിനും ജൈവവേലിയായും മള്‍ബറി വളര്‍ത്താം.
നൂറ്റന്‍പതോളം ഇനങ്ങള്‍ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങള്‍ മള്‍ബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു.
ഏറ്റവും ജനപ്രിയമായ ഇനങ്ങള്‍
”മോറസ് അല്‍ബാ”(Morus alba) എന്ന ഇനം പട്ടുനൂല്‍ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാണ്‍.
പഴങ്ങള്‍ക്കു വേണ്ടി കൃഷി ചെയ്യുന്നത് ”മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാണ്‍.
പഴത്തിനും തടിക്കും വേണ്ടി വളര്‍ത്തുന്ന ഇനമാണ് ”മോറസ് കബ്രാ”(Morus cabra).
മള്‍ബറിയുടെ പഴത്തിന് നിരവധി പോഷകഗുണങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു.എന്നാല്‍ ഇവിടെ നമുക്ക് ആവശ്യം അവയുടെ പഴങ്ങള്‍ അല്ല. അവ തീറ്റപ്പുല്‍ പോലെ തെങ്ങിനും മറ്റും ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്ത. തീറ്റപ്പുല്ല് പോലെ തന്നെ കൂടുതല്‍ വളര്‍ച്ചയും, വിളവും കിട്ടുന്ന ഇനങ്ങള്‍ തന്നെ കൃഷി ചെയ്യുകയും വേണം. ‘വി വണ്‍’ (V1) എന്ന ഇനമാണ് ഇതില്‍ ഏറെ മെച്ചപ്പെട്ടത് എന്ന് അറിയുവാന്‍ കഴിഞ്ഞു. മറ്റേതെങ്കിലും ഉണ്ടോ എന്നതും അറിയില്ല. പശു ,ആട്,കോഴി ,മീന്‍ ,മുയല്‍ എന്നിവയ്ക്ക് എല്ലാം മള്‍ബറിയുടെ ഇല നല്ലൊരു തീറ്റവസ്തു ആണ്. വലിയ സംരക്ഷണം ഒന്നും ഇല്ലാതെ ഇവ വളര്‍ത്തിയെടുക്കുവാനും കഴിയും എന്നത് കര്‍ഷകര്‍ക്ക് ഒരു നേട്ടവും ആണ്. കാലികള്‍ക്ക് തീറ്റക്ക് പുറമെ മികച്ച ഒരു ജൈവവളം കൂടിയാണ് മള്‍ബറി. ഇവയുടെ ഇലകള്‍ വേഗത്തില്‍ അഴുകി മണ്ണിനോട് ചേരുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. മള്‍ബറിയുടെ മികച്ചയിനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും കൃഷി ചെയ്യുവാനും ശ്രമിക്കുക.
മള്‍ബറി നടീല്‍
മറ്റേതൊരു ഫലവിളയേയും പോലെ, ചെടിയുടെ പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അല്ലെങ്കില്‍ മഞ്ഞ് ആരംഭിക്കുന്നതിന് മുമ്പ് (സെപ്റ്റംബര്‍ – ഒക്ടോബര്‍) മള്‍ബറി വൃക്ഷം വസന്തകാലത്ത് (ഏപ്രിലില്‍) നടാം.
മള്‍ബറി നടുന്ന സ്ഥലത്തിന്റെ ആവശ്യകതകള്‍:
നന്നായി കത്തിച്ച സ്ഥലം.
കാറ്റിന്റെ സംരക്ഷണം.
നിഷ്പക്ഷ പ്രതികരണമുള്ള മിതമായ നനഞ്ഞ മണ്ണ്.
ഭൂഗര്‍ഭജലത്തിന്റെ ആഴം കുറഞ്ഞത് 1.5 മീ.
മള്‍ബറിയെ ആക്രമിക്കുന്ന പ്രധാനകീടം ഇലചുരുട്ടി പുഴുക്കള്‍ ആണ്. ഇവയെ ജൈവകീടനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ,കൈകൊണ്ട് ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യാം.
മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post