കൊല്ലം ചാത്തന്നൂരിലുള്ള രവിച്ചേട്ടന്റെ വീടിനെക്കുറിച്ച് പറയുമ്പോൾ ഒറ്റവാക്കിൽ ഇങ്ങനെ പറയാം ‘പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വീട്’ ഈ വീടിൻറെ ഭിത്തികളും തൂണുകളും ഇരിപ്പിടവും ചുറ്റുമതിലും വരെ മണ്ണിലാണ് തീർത്തിരിക്കുന്നത്.
പ്രവാസിയായിരുന്ന രവിച്ചേട്ടൻ കൊല്ലം ചാത്തന്നൂരിൽ 22 വർഷങ്ങൾക്കു മുൻപ് മൺ വീട് പണിയുമ്പോൾ ചുറ്റിലുള്ള എല്ലാവരും കളിയാക്കി. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് ഇദ്ദേഹം പണിത ഈ മൺവീട് ഇന്നും മറ്റു വീടുകളെക്കാൾ കെട്ടുറപ്പോടെ നിൽക്കുന്നു. കൂടാതെ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകരുന്ന മൺവീട് മറ്റു വീടുകളുടെ നിർമ്മാണം പോലെ പ്രത്യേക ആകൃതിയിലോ ഘടനയിലോ അല്ല തീർത്തിരിക്കുന്നത്
കൃഷിയിൽ ഏറെ താല്പര്യമുള്ള ഒരാളായതുകൊണ്ട് വീടിനോട് ചുറ്റും ഫലവൃക്ഷങ്ങളും, ധാരാളം അലങ്കാര വാഴകളും ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഒപ്പം സ്വന്തമായി ഒരു നേഴ്സറിയും നടത്തുന്നു.പ്രകൃതിയെയും മണ്ണിനെയും ഒരുപോലെ സ്നേഹിക്കുന്ന രവി ചേട്ടൻറെ ഈ മൺവീട് ഇന്നും ധാരാളം പേർ അവരുടെ വീട് നിർമ്മാണത്തിൽ ഒരു മാതൃകയാക്കുകയാണ്.
Discussion about this post