മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തുള്ള 1100 മൃഗചികിത്സാ കേന്ദ്രങ്ങളിൽ 31 ഇടത്ത് ഇനി 24 മണിക്കൂറും ചികിത്സ ലഭിക്കും. ഈ മാസം 16 മുതലാണ് ഈ സേവനം നിലവിൽ വന്നത്. എല്ലാ ജില്ലകൾക്കും പ്രാധിനിത്യം ഉറപ്പാക്കിയിട്ടുണ്ട്. വൈകാതെ എല്ലാ മൃഗാശുപത്രികളിലേക്കും ഇത് വ്യാപിപ്പിക്കും. 3 ഷിഫ്റ്റിലൂടെയായിരിക്കും പ്രവർത്തനം. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 വരെ യും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ട് വരെയും രാത്രി എട്ട് മുതൽ പിറ്റേദിവസം രാവിലെ എട്ടു വരെയും ആണ് പ്രവർത്തനം. നിലവിൽ 9 മുതൽ 3 വരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
Discussion about this post