പൂക്കളുടെ വര്‍ണങ്ങളും സുഗന്ധവും മാത്രമല്ല ഈ പൂന്തോട്ടത്തിന് പറയാനുള്ളത്…സ്നേഹത്തിന്റെയും മനക്കരുത്തിന്റെയും കൂടി ഒരു കഥ പറയുന്നുണ്ട് ഇവിടം. ആത്മവിശ്വാസത്തിലൂടെ വിധിയെ തോല്‍പ്പിച്ച് ജീവിതം തിരികെ പിടിച്ച മോട്ടിവേഷന്‍ സ്പീക്കറും ളോഗറുമായ ഗണേഷ് കൈലസിനും ഭാര്യയും അധ്യാപികയും അതിലുപരി ഗണേഷിന്റെ ജീവിതത്തിന് കൂടുതല്‍ കരുത്തുപകര്‍ന്ന ശ്രീലേഖയും അവരുടെ ഗാര്‍ഡന്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ശ്രീലേഖയുടെ കണ്ണൂര്‍ മട്ടന്നൂരിലെ വീട്ടിലുള്ള ഗാര്‍ഡനാണ് ഇത്.
വിധി ശരീരത്തെ തളര്‍ത്തിയപ്പോള്‍ മനസ് ശരീത്തിന്റെ കൂടി കര്‍മ്മം ഏറ്റെടുത്ത് ചക്രകസേരയിലിരുന്ന് മോട്ടിവേഷന്‍ സ്പീക്കറായ ആളാണ് ഗണേഷ് കൈലാസ്. 2006ല്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി വില്ലനായെത്തിയെങ്കിലും തോറ്റുകൊടുക്കാന്‍ ഗണേഷിന് മനസില്ലായിരുന്നു. അപാരമായ മനക്കരുത്തോടെ ജീവിതത്തിലേക്ക് തിരികെ വന്ന ഗണേഷിന്റെ ജീവിതത്തിലേക്ക് ശ്രീലേഖ കടന്നുവരികയായിരുന്നു.മട്ടന്നൂര്‍ ചെമ്പിലോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയാണ് ശ്രീലേഖ. മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സംരംഭം കൂടി നടത്തുന്നുണ്ട് ഗണേഷ്. ഇതിനിടെ തന്റെ അറിവുകളും അനുഭവങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മാന്‍ ഓണ്‍ വീല്‍സ് ബൈ ഗണേഷ് കൈലാസ് എന്നൊരു യൂട്യൂബ് ചാനലും നടത്തുന്നു. എല്ലാത്തിനും പൂര്‍ണപിന്തുണയോടെ ഗണേഷിന്റെ ഊര്‍ജവും വെളിച്ചവുമായി ശ്രീലേഖ കൂടെ നടക്കുന്നു.
Discussion about this post