വീടിനെ പൊതിഞ്ഞു നിൽക്കുന്ന ജൈവ മതിൽ, ഒപ്പം ശുദ്ധമായ കാറ്റും കുളിരും പകരുന്ന അന്തരീക്ഷം. കോഴിക്കോട് എലത്തൂർ സ്വദേശി എ.സി മൊയ്തീന്റെ വീട്ടുമുറ്റത്തെ മണി പ്ലാൻറ് കൊണ്ട് തീർത്ത ജൈവമതിൽ ആരിലും ഒരു പോസിറ്റീവ് എനർജിയുടെ വൈബ് പകരുന്നതാണ്.
പച്ചിലകൾ അതിരടയാളങ്ങൾ തീർത്തപ്പോൾ ഇന്ന് ഇതൊരു ജൈവ വീടാണ്. നാലടിയോളം ഉയരത്തിലും രണ്ടടി വീതിയിലും 80 മീറ്റർ നീളത്തിലും ആണ് മണി പ്ലാൻറ് കൊണ്ട് തീർത്ത ഈ മതിൽ വീടിനെ ചുറ്റി നിൽക്കുന്നത്. ഏകദേശം 30 വർഷമായി മണി പ്ലാൻറ് ഇദ്ദേഹം വളർത്തുന്നുണ്ട്. മണി പ്ലാൻറ് മാത്രമല്ല ഒട്ടേറെ ഔഷധസസ്യങ്ങളും വീടിൻറെ ഭംഗി കൂട്ടുന്നു.
ആടലോടകം, തുളസി, വേപ്പ്, ചെമ്പരത്തി, തെച്ചി, വള്ളിച്ചെടി എന്നിവയും ഈ വീടിന്റെ ചാരുത വർദ്ധിപ്പിക്കുന്നു. മൊയ്തീൻ കോയക്ക് എല്ലാത്തിനും സഹായമായി ഭാര്യ റെസിയയും ഒപ്പം ഉണ്ട്. ചെടികളോടുള്ള ഇഷ്ടം തന്നെയാണ് ഈ ജൈവവേലി മെനഞ്ഞെടുക്കാനുള്ള ഇവരുടെ പ്രയത്നത്തിന് പിന്നിലും…
Discussion about this post