കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സഞ്ചരിക്കുന്ന കാര്‍ഷിക വിജ്ഞാന പ്രദര്‍ശശാല. കാര്‍ഷിക സര്‍വ്വകലാശാല ഉല്‍പന്നങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനും ഈ യൂണിറ്റില്‍ സൗകര്യമുണ്ട്. ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കുന്നതിനും വീഡിയോ പ്രദര്‍ശനത്തിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിദൂര ഗ്രാമങ്ങളിലും എത്തിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.
മണ്ണുത്തിയിലെ കമ്യൂണിക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിവര കേന്ദ്രവും ഈ സംരംഭത്തില്‍ പങ്കെടുക്കുന്നു. സഞ്ചരിക്കുന്ന കാര്‍ഷിക വിജ്ഞാന പ്രദര്‍ശന ശാലയുടെ ഫ്‌ലാഗ് ഓഫ് കൃഷി വകുപ്പുമന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
സര്‍വ്വകലാശാല പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നമായ മുളപ്പിച്ച കശുവണ്ടിയുടെ വിപണനോദ്ഘാടനവും കശുമാവ് കൃഷിയെക്കുറിച്ചുള്ള മലയാളത്തിലെ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് ഇവ വികസിപ്പിച്ചത്.
Discussion about this post