കൈലിമുണ്ടുടുത്ത്, കുടത്തില്‍ വെള്ളം കോരി, കൃഷിത്തോട്ടം നനയ്ക്കുന്ന കൃഷിമന്ത്രി… ചേര്‍ത്തല തെക്ക് കൃഷിഭവനിലെ ജീവനക്കാര്‍, കൃഷിഭവനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച കൃഷിയിലാണ് കൃഷിമന്ത്രി പി.പ്രസാദും പങ്കാളിയായത്. മന്ത്രികൂടി കൃഷി ചെയ്യാന്‍ കൂടിയതോടെ ജീവനക്കാരും കൂടുതല്‍ ഉല്‍സാഹത്തിലായി.
കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതിയില്‍ ഒരു മാതൃക കൃഷിത്തോട്ടമാണ് ഒരുക്കുന്നത്. പ്രധാനമായും ചെറുധാന്യങ്ങളുടെ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം പച്ചക്കറിയും പൂക്കളുമുണ്ട്.
ഡ്യൂട്ടി സമയം ഒഴിവാക്കി രാവിലെയും വൈകീട്ടുമുള്ള സമയമാണ് ജീവനക്കാര്‍ ഇവിടുത്തെ കൃഷിക്കായി മാറ്റിവെക്കുന്നത്.. ചേര്‍ത്തലയില്‍ എത്തുന്ന ദിവസങ്ങളിലെല്ലാം രാവിലെ മന്ത്രിയും ഇവരോടൊപ്പം ഉണ്ടാകും.
Discussion about this post