ആഫ്രിക്കയിലെ താൻസാനിയയിലെ 25 സെന്റ് ഭൂമിയിൽ മനോഹരമായ ഒരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് മിനി ഗോപാൽ. മിനിയും ജീവിതപങ്കാളിയായ ഗോപാലും ഈസ്റ്റ് ആഫ്രിക്കയിൽ താമസമാക്കിയിട്ട് 27 വർഷമായി. ബോൻസായി മരങ്ങളോടും നായകളോടും ഏറെ കമ്പമുള്ള മിനിയുടെ, വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമാണ് ഇവിടുത്തെ മനോഹരമായ ബോൻസായി ഗാർഡൻ. ചെറുതും വലുതുമായ പലതരം വൃക്ഷങ്ങൾ താരതമ്യേന ആഴംകുറഞ്ഞ ചട്ടികളിൽ കുള്ളന്മാരായി വളർന്നു നിൽക്കുന്നു. അവയിൽ പലതും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയാണ്. നെല്ലി, മാതളം, സ്റ്റാർ ഫ്രൂട്ട്, കൊടംപുളി, നാരകം, മണി ട്രീ, ബോട്ടിൽ പാം, പുളിമരം, കണിക്കൊന്ന, അഡീന എന്നിങ്ങനെ പലതരം വൃക്ഷങ്ങളാണ് മിനിയുടെ ബോൻസായി തോട്ടത്തിലുള്ളത്.
ഒരു വൃക്ഷത്തെ ബോൻസായി മാതൃകയിൽ നിലനിർത്തുന്നതിന് കൃത്യമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ഇത്തരത്തിൽ ശ്രദ്ധവേണ്ട നൂറുകണക്കിന് ബോൻസായ് വൃക്ഷങ്ങളെയാണ് മിനി വളർത്തുന്നത്.ബോൻസായിക്ക് പുറമെ വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവും വീടിനോടുചേർന്ന കൃഷിയിടത്തിൽ മിനി നട്ടുവളർത്തുന്നുണ്ട്. സപ്പോട്ട, മധുരക്കിഴങ്ങ്, വാഴ, മുരിങ്ങ എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടും. പനിനീർ ചാമ്പ, ബട്ടർഫ്രൂട്ട്, മുന്തിരി എന്നിവയും വളർത്തുന്നുണ്ട്. മിനിയുടെ കൂടുതൽ കൃഷി വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post