എല്ലാവരും വീട്ടിൽ ഇരിക്കുന്ന ഈ സമയം കൃഷിക്കു ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കാം.
വീട്ടിൽ ഒരു കൃഷി അല്ലെങ്കിൽ ചെടി തോട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ സമയക്കുറവ് മൂലം പലപ്പോഴും സാധിക്കാതെ വരുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്ന ഈ സമയം ഫലപ്രദമായി വിനിയോഗിച്ചാൽ നമുക്ക് വീട്ടിൽ ഒരു മികച്ച അടുക്കളത്തോടാമോ പൂന്തോട്ടമോ നിർമിക്കാം. അങ്ങനെ കൊറോണ പ്രതിരോധത്തിനൊപ്പം വിഷ രഹിത പച്ചക്കറികളും നേടാം
കാർഷിക മേളകളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വാങ്ങിയ പച്ചക്കറി വിത്തുകൾ പലരുടെയും കൈവശം ഉണ്ടായിരുക്കും .ഇവ പാകി മുളപ്പിച്ച ഗ്രോ ബാഗുകളിലോ ചട്ടികളിലോ നടാം.വീടിന്റെ ടെറസിലോ പരിസരത്തോ അനുയോജ്യമായ സ്‌ഥലം തിരഞ്ഞെടുത്തു വൃത്തിയാക്കുക.ഗ്രോ ബാഗുകളിലോ ചട്ടികളിലോ അല്ലെങ്കിൽ ഉപയോഗ ശൂന്യമായ മറ്റു പത്രങ്ങളൊ നടാൻ ഉപയോഗിക്കാം.പയർ കോവൽ തുടങ്ങിയ പടരുന്ന ഇനങ്ങൾക്ക് ഉള്ള സംവിധാനവും ഇപ്പോൾ ക്രമീകരിക്കാം.
തുറസായ സ്ഥലങ്ങളിൽ പച്ചക്കറിക്കൃഷി ചെയ്യാമെങ്കിലും എല്ലാവർക്കും അത് പ്രായോഗികമല്ല. പ്രത്യേകിച്ച് .ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് അത്തരം ആളുകൾക്ക് കുറഞ്ഞ സ്ഥലത്ത് വളർത്താൻ കഴിയുന്ന ചെടികൾ നടാവുന്നതാണ്. ജനലരികിലോ ബാൽക്കണിയിലോ വച്ചാൽ മതി.നടുന്നതിന് പേപ്പർ ഗ്ലാസുകളോ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളോ ചെടിച്ചട്ടികളോ ഉപയോഗിക്കാം. ഹ്രസ്വകാല വിളകളായ ഇലവർഗങ്ങളാണെങ്കിൽ വേഗം വിളവെടുക്കാം. കൂടാതെ പയറിനങ്ങൾ പാകി മൈക്രോ ഗ്രീൻ രീതിയിൽ ഉപയോഗിക്കാം .
പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോ ഗ്രീൻ പച്ചക്കറി. ഒരു ചെടി മുളച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതി. മുളപ്പിച്ച വിത്തുകളേക്കാളും പോഷകസമ്പുഷ്ടമാണ് മൈക്രോ ഗ്രീൻ.
നീളം കുറഞ്ഞ ചെറിയ തണ്ടും ആദ്യത്തെ തളിരിലയും ചേർന്നതാണ് മൈക്രോഗ്രീൻ. വളർച്ചയുടെ പ്രാരംഭദശയിലുള്ള ഈ ചെടികൾക്ക്. പ്രാദേശികമായി കിട്ടുന്ന ഏതു വിത്തിനെയും മൈക്രോ ഗ്രീൻ ആയി തയ്യാറാക്കാൻ കഴിയും.പയറും കടലയുമാണ് അനാസായം മുളപ്പിച്ചെടുക്കാൻ കഴിയുന്നത്..ചെടികൾക്ക് വളർച്ച കൂടിയാൽ മൈക്രോ ഗ്രീനിന്റെ പോഷകം കുറയും.
Discussion about this post