മക്കള്‍ക്ക് നിറങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടി പത്തുമണി ചെടി വെച്ചുപിടിപ്പിച്ച ആലപ്പുഴ തത്തംപള്ളി സ്വദേശി മാത്യു എന്ന പോലീസുകാരന് ഇപ്പോള്‍ സ്വന്തമായൊരു പത്തുമണിപ്പാടം തന്നെയുണ്ട്. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മാത്യു അരയേക്കറോളം പറമ്പിലാണ് പത്തുമണിപ്പൂക്കള്‍ വളര്‍ത്തുന്നത്. ഓരോ പുതിയ നിറത്തിലും വലിപ്പത്തിലുമുള്ള പത്തുമണി പൂക്കള്‍ മാത്യു ശേഖരിക്കാറുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാവുന്ന ഒരു കൃഷിയാണ് പത്തുമണിയുടേതെന്ന് മാത്യു പറയുന്നു.
ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് പത്തുമണിപ്പാടത്ത് വന്ന് ഒരു മണിക്കൂര്‍ ചെലവഴിക്കാറുണ്ട്. മനസിന് സന്തോഷം നല്‍കുന്ന കാഴ്ചയാണിതെന്ന് ഒരു പരമ്പരാഗത കര്‍ഷക കുടുംബാംഗം കൂടിയായ മാത്യു പറയുന്നു. ഈ പത്തുമണിപ്പാടം ഇത്രയും മനോഹരമായി വളര്‍ത്തിക്കൊണ്ടുപോകാന്‍ ഭാര്യ ലിംഡയുടെയും കുട്ടികളുടെയും മാത്രമല്ല അയല്‍വാസികളുടെയും പിന്തുണയുണ്ടെന്ന് മാത്യു പറയുന്നു .
Discussion about this post