ഇത് ആലപ്പുഴ ജില്ലയിലെ പുന്നകുന്നം സ്ഥിതി ചെയ്യുന്ന ഷിബു ആന്റണിയുടെ മാർവെൽ പെറ്റ് ഫാം . പത്തു വർഷം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ ഷിബു ആന്റണി ,ഒരു ഹോബിയായിട്ടാണ് കോഴി വളർത്തൽ തുടങ്ങിയത്.ഇന്ന് ഇവിടെ വിവിധ തരത്തിലും വർണങ്ങളിലുമുള്ള അലങ്കാര പക്ഷികളുടെയും ,കോഴികളുടെയും ഒരു വലിയ കളക്ഷൻ തന്നെ ഉണ്ട് .
ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവരുടെയും മനം കവരുന്ന വിവിധ തരം ഫെസന്റുകൾ വ്യത്യസ്തമായ അലങ്കാര കോഴികൾ .വിവിധ വർണങ്ങളിൽ മനോഹരമായ കൊനുറുകൾ ഇവരൊക്കെയാണ് ഈ ഫാമിലെ മിന്നും താരങ്ങൾ ..ഇപ്പോൾ ഈ ഫാമിൽ നിന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് അലങ്കാര പക്ഷികളെയും കോഴികളെയും സപ്ലൈ ചെയുന്നു.ഇത് കൂടാതെ 50 സെന്റിൽ ഒരു മീൻ കുളവും ഉണ്ട് .
Discussion about this post