ആന്തൂറിയം പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ആലപ്പുഴ മുഹമ്മ കായപ്രം കൂപ്ലിക്കാട്ട് വീട്ടില്‍ മരിയ. ചുവപ്പ് ആന്തൂറിയത്തോടാണ് ഇത്തിരി പ്രിയം കൂടുതല്‍. മരിയയുടെ ഓരോ ദിവസവും തുടങ്ങുന്നത് തന്റെ കുഞ്ഞ് ആന്തൂറിയം തോട്ടത്തില്‍ നിന്നാണ്.
ചെടികളെ തൊട്ടും തലോടിയും വെള്ളമൊഴിച്ചും ഒരു ഫോട്ടോ എടുത്തുമൊക്കെ കഴിയുമ്പോള്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പോസിറ്റീവ് എനര്‍ജിയാണ് കിട്ടുന്നതെന്ന് പറയുന്നു ഈ പെണ്‍കുട്ടി.
വില്‍പനയ്ക്കോ ബിസിനസ് ലക്ഷ്യമിട്ടോ അല്ല ഇവയൊന്നും നട്ടുവളര്‍ത്തുന്നത്. മാസത്തിലൊരിക്കല്‍ പൂക്കള്‍ ശേഖരിച്ച് ബൊക്കയാക്കിയോ അല്ലാതെയോ പള്ളിയിലേക്ക് നല്‍കുന്നതാണ് സന്തോഷം.
ചുവപ്പിന് പുറമെ, റോസും മറ്റ് ചില കോമ്പിനേഷന്‍ കളറുകളിലുമുള്ള ആന്തൂറിയങ്ങളും തോട്ടത്തിലുണ്ട്. ബി.എഡ് പഠനം പൂര്‍ത്തിയാക്കിയ മരിയ ഇപ്പോഴത്തെ ഇടവേളയില്‍ തോട്ടം കൂടുതല്‍ മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ്. അച്ഛന്‍ ചാക്കോയും അമ്മ ഉഷയും പിന്തുണയുമായി കൂടെയുണ്ട്.
Discussion about this post