അച്ഛൻ തന്ന 150 രൂപയുടെ പോക്കറ്റ് മണിയിൽ നിന്ന് ഒരു സംരംഭകനായി മാറിയ കഥയാണ് എറണാകുളം തമ്മനത്തുള്ള മനുവിന്റേത്. ഗിഫ്റ്റ് ആയി കിട്ടിയ യൂഫോർബിയ ചെടിയിൽ നിന്ന് തുടങ്ങിയതാണ് മനുവിന്റെ ചെടികളോടുള്ള ഇഷ്ടം.പോക്കറ്റ് മണിയായി ലഭിച്ച തുകയിൽ നിന്ന് ആദ്യം യൂഫോർബിയിനങ്ങൾ വാങ്ങിക്കൂട്ടി, പിന്നീട് ഇവയുടെ തൈകൾ ഉത്പാദിച്ച് വിപണനം നടത്തി ലാഭവും നേടി. ഒടുവിൽ ചെടികൾക്കായി plant vault pai എന്ന പേരിൽ മനു മികച്ചൊരു നേഴ്സറിയും ഒരുക്കി.
വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള വെറൈറ്റി ചെടികൾ മനുവിന്റെ ഈ ഗാർഡനിൽ ഉണ്ട്. കൂടുതലും ട്രെൻഡ് ആയിട്ടുള്ള ഇൻഡോർ, ഔട്ട് ഡോർ ഹാങ്ങിങ് പ്ലാന്റുകളുടെ കളക്ഷനാണ്.ഇതുകൂടാതെ ചെടികളെ മനോഹരമായി പാക്ക് ചെയ്ത് ഗിഫ്റ്റ് എന്ന നിലയിലും ആവശ്യക്കാർക്ക് എത്തിക്കുന്നുമുണ്ട്.ചെടികളുടെ ശേഖരണം എന്ന പേഷനാണ് മനു പ്രൊഫഷനാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ നമ്മുടെ ഇഷ്ടങ്ങളെ പ്രൊഫഷണനാക്കി മാറ്റിയാൽ തൊഴിലിൽ ഒരു മടുപ്പും ഇല്ലാതെ മുന്നോട്ടുപോകാമെന്നാണ് മനുവിന്റെ അഭിപ്രായം.
Discussion about this post