താമര കൃഷിയിൽ മികച്ച വിജയം നേടിയ വീട്ടമ്മഹോബിയായി തുടങ്ങിയ താമര വളർത്തൽ മികച്ചൊരു വരുമാനമാർഗ്ഗം ആക്കിയിരിക്കുകയാണ് എറണാകുളം പട്ടിമറ്റം സ്വദേശി ലത. നാലു വെറൈറ്റി താമരകളാണ് ആദ്യം ലത ആദ്യം കൃഷി ചെയ്തത്. ഇപ്പോൾ 68 ഓളം ഇനങ്ങൾ ലതയുടെ കൈവശമുണ്ട്.
താമരകൃഷി മാനസിക സന്തോഷം തരുന്നതിനൊപ്പം തന്നെ മികച്ച വരുമാനവും തരുന്നുണ്ടെന്ന് ഈ വീട്ടമ്മ പറയുന്നു. താമരകൾ മാത്രമല്ല ആമ്പലുകളുടെയും പല ഇനങ്ങൾ ലതയുടെ കൈവശമുണ്ട്. കിഴങ്ങും വിത്തും വിറ്റ് കിട്ടുന്ന രൂപയിൽ നിന്ന് മിച്ചം വരുന്ന പൈസ കൂട്ടിവച്ചാണ് ഓരോ ഇനവും ലത ശേഖരിച്ചത്.വെയിൽ ലഭ്യമാകുന്ന ഇടം കണ്ടെത്തി വേണം താമര കൃഷിയിലേക്ക് തിരിയാൻ. ഒപ്പം മികച്ച രീതിയിൽ പോട്ടിംഗ് ചെയ്യുകയും പായലും മറ്റു കീട രോഗങ്ങൾ വരാതെ തടയുകയും ചെയ്താൽ താമര കൃഷിയിൽ വിജയ നേടാം എന്ന് ഈ വീട്ടമ്മ പറയുന്നു.
Discussion about this post