നിനച്ചിരിക്കാതെ ലോകം മുഴുവന്‍ ബാധിച്ച കോവിഡ് മഹാമാരിയും ലോക്ഡൗണുമെല്ലാം നമ്മുടെയെല്ലാം ജീവിതത്തെ ഓരോ തരത്തിലാണ് ബാധിച്ചത്. ‘ബി പോസിറ്റീവ്’ എന്ന് പറഞ്ഞിരുന്ന കാലം മാറി..പോസിറ്റീവാകാതെ നോക്കണേ എന്നായി മാറി. എങ്കിലും ഈ ദുരിത കാലവും നമ്മള്‍ അതിജീവിക്കും. ആ പ്രത്യാശയില്‍ ഈ ലോക്ഡൗണ്‍ കാലത്തെ നമുക്ക് കുറച്ച് ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ചാലോ? എങ്ങനെയെന്നല്ലേ? കൃഷിയിലൂടെ. ഏതൊരു മനുഷ്യനും ചെറിയ രീതിയിലെങ്കിലും കൃഷിയിലേക്കിറങ്ങേണ്ടതിന്റെ പ്രാധാന്യം കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മഹാമാരിക്കാലം.
കൃഷിയിലേക്കിറങ്ങാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അഗ്രി ടീവി തുടങ്ങിയ ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം , വിളയൊരുക്കാം’. ഈ ക്യാമ്പയിനിൽ കൃഷി വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചേർത്തല പൂച്ചാക്കൽ സ്വദേശി സോബി ജോസ് കുര്യൻ. ബിസിനസുകാരനായ സോബി ലോക്ഡൗൺ സമയം പൂർണമായി കൃഷിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. പൂർണമായി ജൈവ രീതിയിലാണ് സോബി ഇപ്പോൾ കൃഷി ചെയുന്നത്. പാവൽ, മത്തൻ,ഉണ്ട മുളക്, പയർ ,സാലഡ് കുക്കുമ്പർ, പച്ച മുളക് ,മഞ്ഞൾ ,വാഴ ,പൈനാപ്പിൾ, തക്കാളി,റെഡ് ലേഡി പപ്പായ, ചേന തുടങ്ങി വിവിധ തരം പച്ചക്കറികളാണ് സോബി കൃഷി ചെയ്യുന്നത്.
പച്ചക്കറിക്ക് പുറമെ മത്സ്യകൃഷി, പശു (മൂന്ന് വയസു പ്രായമുള്ള കാസർഗോഡന്‍ ഡാർഫ് ) എന്നിവയും സോബിയ്ക്കുണ്ട്. സോബിയുടെ കൃഷിവിശേഷങ്ങളുടെ വീഡിയോ കാണാം.
Discussion about this post