കൊല്ലം കുണ്ടറ സ്വദേശിയായ സാം വര്ഗീസ് ലോക്ക്ഡൗൺ സമയം മുഴുവനായിത്തന്നെ കൃഷിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. പ്രധാനമായും വാഴയാണ് സാം കൃഷി ചെയ്യുന്നത്. ഇടവിളയായി മുളകും,പയറും, പടവലവും സാലഡ് കുക്കുമ്പറും, ചേനയും, വഴുതനയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നു.
വഴുതന നടുന്നതിന് മുമ്പ് മണ്ണ് ഇളക്കുക. ചാരവും, ആട്ടിൻ പുഴുക്കയും എല്ലാം മിക്സ് ചെയ്താണ് മണ്ണ് ഒരുക്കേണ്ടത്. വാഴയുടെ തണലിൽ കൃഷി ചെയുന്നത് കൊണ്ട് ജലസേചനം ഒരു നേരം മതിയെന്നാണ് സാം പറയുന്നത്.
പ്രധാനമായും ഏത്ത വാഴയാണ് കൃഷി ചെയ്യുന്നത്. പൂവൻ, കദളി മറ്റു ഇനങ്ങളുമുണ്ട്. വാഴയോട് ചേർന്ന് കപ്പയും നട്ടിട്ടുണ്ട്, കൂടാതെ ചീരയും പാകിയിട്ടുണ്ട് .
കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന സാം ലോക്ക്ഡൗൺ സമയം കൃഷിക്കായി മാറ്റി വച്ചതു കൊണ്ട് ഇപ്പോൾ സമയം പോകുന്നത് അറിയാൻ കഴിയുന്നില്ലന്നു സാം പറയുന്നു. കൃഷിയില്‍ സാമിനെ സഹായിക്കാന്‍ ഷിജോയുമുണ്ട്.
ഒഴിവു സമയം മൊബൈലില്‍ കുത്തിയും ടീവി കണ്ടുമിരുന്ന സാം തന്റെ സമയം കൃഷിക്കായി മാറ്റിവെച്ചതോടെ കൂടുതല്‍ ഉന്മേഷവും,സന്തോഷവും തോന്നുന്നു എന്ന് സാക്ഷ്യപെടുത്തുന്നു. ലോക്ക് ഡൗൺ സമയം അലസമായി കളയാതെ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവർക്കും ഒരു പ്രചോദനമാണ് സാം.
Discussion about this post