Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

പോഷകസമൃദ്ധമായ നാടൻ ഇലക്കറികൾ

Agri TV Desk by Agri TV Desk
November 19, 2020
in പച്ചക്കറി കൃഷി
796
SHARES
Share on FacebookShare on TwitterWhatsApp

അധികം പരിപാലനമോ വളപ്രയോഗമോ ഇല്ലാതെതന്നെ നമ്മുടെ ചുറ്റുവട്ടത്ത് ധാരാളമായി വളരുന്ന അനേകം ഇലക്കറികളുണ്ട്. പോഷകസമൃദ്ധിയുടെ കാര്യത്തിലും ഔഷധഗുണത്തിന്റെ കാര്യത്തിലും ഇവയെല്ലാം മുന്നിൽ തന്നെ. ഇത്തരം ഇലക്കറികൾ പരിചയപ്പെടാം.

 വള്ളിച്ചീര

മലബാർ സ്പിനാച്ച് , ബസല്ല എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീരയുടെ മൂക്കാത്ത ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. മെയ് – ജൂൺ മാസങ്ങളിൽ വള്ളിച്ചീര നടാം. 30 സെന്റീമീറ്റർ നീളമുള്ള തണ്ടുകൾ നട്ടും വിത്തുകൾ മുളപ്പിച്ചും വള്ളിച്ചീര വളർത്താം. തണ്ടുകൾ നട്ട് വളർത്തുകയാണെങ്കിൽ ഒന്നര മാസത്തിൽ വിളവെടുപ്പ് ആരംഭിക്കാം. എന്നാൽ വിത്തിട്ട് മുളപ്പിക്കുകയാണെങ്കിൽ മൂന്നു മാസത്തിനു ശേഷം മാത്രം വിളവെടുക്കാം. പച്ചക്കറിവിളയെന്ന പോലെ ഒരു അലങ്കാരസസ്യമായി വളർത്താനും ഉതകുന്ന വിളയാണ് വള്ളിച്ചീര.

മധുരച്ചീര

പോഷകസമൃദ്ധമായ ഇലക്കറിയാണ് മധുരച്ചീര അഥവാ ചെക്കുർമാനിസ്. ബ്ലോക്ക് ചീര,  മൈസൂർ ചീര, സിംഗപ്പൂർ ചീര, പ്രമേഹ ചീര എന്നിങ്ങനെ പല പേരുകളിൽ  മധുരച്ചീര അറിയപ്പെടുന്നുണ്ട്. .  മാംസ്യം, വൈറ്റമിൻ സി, കാൽസ്യം, ഫോസ്ഫറസ്,  ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ’ വൈറ്റമിൻ ആൻഡ്‌ മൾട്ടി മിനറൽ പാക്ക്ട് ഗ്രീൻ ‘എന്നാണ് മധുരച്ചീരയെ  വിശേഷിപ്പിക്കുന്നത്.

തണലുള്ള ഇടങ്ങളിലും നന്നായി വളരുന്നു. വളർന്നുവരുന്ന ഇളം തണ്ടുകൾ പാചകം ചെയ്യാം. നടാനായി മൂപ്പെത്തിയ  20 സെന്റീമീറ്റർ നീളമുള്ള കമ്പുകൾ ഉപയോഗിക്കാം. 30 സെന്റീമീറ്റർ ആഴത്തിൽ ജൈവവളം ചേർത്ത് തയ്യാറാക്കിയ ചാലുകളിലാണ് മധുരച്ചീര നടേണ്ടത്.

 സാമ്പാർ ചീര

തണൽ ഇഷ്ടപ്പെടുന്ന അപൂർവ്വം വിളകളിൽ ഒന്നാണ് സാമ്പാർ ചീര. സാമ്പാർ ചീരയുടെ മൃദുവായ തണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്. തണ്ട് ഒടിച്ചു നട്ട് കൃഷി ചെയ്യാം. പൂവിട്ട തണ്ടുകൾക്ക് നാരിന്റെ അംശം കൂടുതലായിരിക്കും. അതിനാൽ ഇളം തണ്ടുകൾ പറിച്ചെടുക്കാൻ ശ്രദ്ധിക്കാം.

 പൊന്നാങ്കണ്ണി ചീര

പ്രോട്ടീൻ,  അന്നജം, കൊഴുപ്പ്,  നാര്, കാൽസ്യം,  അയൺ,  കരോട്ടിൻ, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ പോഷകസമൃദ്ധമായ ഇലക്കറിയാണു പൊന്നാങ്കണ്ണി ചീര. ഇളം തണ്ട് മുറിച്ച് നട്ട് പൊന്നാങ്കണ്ണി ചീര വളർത്താം

 തഴുതാമ

പുനർനവ എന്ന പേരിലും തഴുതാമ അറിയപ്പെടുന്നുണ്ട്. സസ്യത്തിൽ അടങ്ങിയിരിക്കുന്ന പുനർ നവിൻ എന്ന പദാർത്ഥം ഇതിനെ ഔഷധയോഗ്യമാക്കുന്നു. നിലത്ത് പടർന്ന് വളരുന്ന ബഹുവർഷിയായ ഒരു സസ്യമാണിത്. തഴുതാമയിൽ വെള്ളപ്പൂക്കൾ ഉള്ളവയും ചുവന്നപൂക്കൾ ഉള്ളവയുമുണ്ട്. ചുവന്ന പൂക്കൾ ഉള്ളവയാണ് ഭക്ഷ്യയോഗ്യം.തണ്ട് ഒടിച്ചു നട്ട് തഴുതാമ വളർത്താം.

 

Share796TweetSendShare
Previous Post

വാളരി പയറിന്റെ കൃഷി രീതികൾ

Next Post

കൊത്തമര കൃഷി രീതികൾ

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

കൊത്തമര കൃഷി രീതികൾ

Discussion about this post

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies