കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ മാർച്ച് 23 വരെ നടത്തുന്നു. പശു, എരുമ എന്നീ മൃഗങ്ങൾക്ക് കുത്തിവയ്പ് സൗജന്യമായി എല്ലാ ജില്ലകളിലും നടത്തുന്നു. കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മേൽപ്പറഞ്ഞ ഉരുക്കളെ കുളമ്പുരോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനും ഈപദ്ധതി വിജയകരമാക്കുന്നതിനും സഹകരിക്കണമെന്ന് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി, പ്രോജക്ട് കോർഡിനേറ്റർ അറിയിക്കുന്നു.
Discussion about this post