ബഹുവര്‍ഷിയായ ഒരു ചെടിയാണ് കൂവ അഥവാ ആരോറൂട്ട്. വലിയ പരിചരണമൊന്നും ആവശ്യമല്ലാതെ തന്നെ വളരാന്‍ കഴിയുന്ന കൂവ മൂന്ന് തരം ഉണ്ട്. മഞ്ഞ കൂവ, നീല കൂവ, വെള്ള കൂവ എന്നിവയാണ് അത്.
കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് കൂവയില്‍. ദഹനത്തിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ജലാംശം വീണ്ടെടുക്കാന്‍ കൂവപ്പൊടി ആട്ടിന്‍ പാലില്‍ ചേര്‍ത്ത് നല്‍കാറുണ്ട്. കുട്ടികള്‍ക്ക് വയറ് സംബന്ധിയായ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നല്‍കുന്നത് നല്ലതാണ്. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്ന് രക്ഷിക്കാനുമുള്ള കഴിവ് കൂവയ്ക്കുണ്ട്.
ആരോറൂട്ട് ബിസ്‌കറ്റ് ഉണ്ടാക്കുന്നതിനായാണ് കൂവ പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്തി ശരീരത്തിന്റെ പിഎച്ച് നില നിര്‍ത്താന്‍ അത്യുത്തമമാണ് കൂവ. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന മലബന്ധം, ഛര്‍ദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്.
Discussion about this post