കോന്നി സർക്കാർ തടി ഡിപ്പോയിൽ ചന്ദനത്തടിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചു. ക്ലാസ്-IV ഗോട്ട്ല, ക്ലാസ്-VI ബാഗ്രാദാദ്, ക്ലാസ്-XIV സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വിൽപ്പന നടത്തുന്നത്. പ്രവൃത്തി ദിവസം രാവിലെ 10 മുതൽ അഞ്ച് വരെ ഡിപ്പോയിൽ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം ഒരു വ്യക്തിക്ക് വാങ്ങാം. ആരാധനാലയങ്ങൾ, അംഗീകൃത കരകൗശല വസ്തു നിർമ്മാണ സ്ഥാപനങ്ങൾ, അംഗീകൃത മരുന്നു നിർമ്മാണ സ്ഥാപനങ്ങൾ എന്നിവർക്ക് ഒരു കിലോഗ്രാം എന്ന നിയന്ത്രണം ബാധകമല്ല. ആരാധനാലയങ്ങൾക്ക് ഭരണ സമിതി/അധികാരപ്പെട്ട ഭാരവാഹിയുടെ കത്തും മറ്റുള്ളവയ്ക്ക് അംഗീകൃത ലൈസൻസും ഹാജരാക്കണം. ഫോൺ:0468-2247927.
Discussion about this post