എറണാകുളം കോടനാട് പോലീസ് സ്റ്റേഷനിലെത്തിയാല്‍ കാക്കിക്കുള്ളിലെ ഒരു കര്‍ഷകനെ കൂടി കാണാം. മറ്റാരുമല്ല, ഇവിടത്തെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എല്‍ദോ സി.വി.ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇദ്ദേഹം മാറ്റിവെക്കുന്നത് കൃഷിക്ക് വേണ്ടിയാണ്. സ്റ്റേഷന്‍ പരിസരത്ത് വാഴയും പച്ചക്കറികളും ഫലവര്‍ഗങ്ങളുമെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
സ്ഥലംമാറിപോകുന്നതിന് മുമ്പ് 2010ല്‍ ഇതേ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇവിടെ ഇദ്ദേഹം ഒരു തെങ്ങുവെച്ചിരുന്നു. പിന്നീട് വീണ്ടും ഇതേ സ്റ്റേഷനില്‍ മാറ്റം കിട്ടി തിരിച്ചെത്തിയപ്പോള്‍ പഴയ തെങ്ങ് കായ്ച്ചു നില്‍ക്കുന്നത് ഏറെ സന്തോഷമുള്ള കാഴ്ചയായിരുന്നു ഇദ്ദേഹത്തിന്.
കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന് കൃഷിയോട് ചെറുപ്പം മുതലേ താല്‍പ്പര്യമുണ്ടായിരുന്നു. ആ താല്‍പ്പര്യമായിരുന്നു സ്റ്റേഷന്‍ പരിസരത്ത് കൃഷി ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
ഇപ്പോള്‍ പ്രധാനമായും വാഴയാണ് കൃഷി ചെയ്യുന്നത്. കൂടാതെ പച്ചക്കറിയും ഫലവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞുള്ള സമയമാണ് കൃഷിക്കായി മാറ്റിവെക്കുന്നത്്. സഹപ്രവര്‍ത്തകരും മേലുദ്യോസ്ഥരുമെല്ലാം പൂര്‍ണ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.
Discussion about this post