Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ക്ഷീരകര്‍ഷകര്‍ക്ക് കീസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ : രണ്ടാം ഘട്ടം ഇന്ന് മുതല്‍

Agri TV Desk by Agri TV Desk
August 1, 2020
in കൃഷിവാർത്ത
138
SHARES
Share on FacebookShare on TwitterWhatsApp

കാര്‍ഷിക മേഖലയ്ക്ക് ഒപ്പം ക്ഷീരവികസനം,മൃഗ സംരക്ഷണം ,മത്സ്യകൃഷി എന്നിവ കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ദേശീയ തലത്തില്‍ 1.5കോടി ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണിത്. ഇതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയായിരുന്നു ഒന്നാം ഘട്ടം. ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയാണ് രണ്ടാം ഘട്ടം.

കേരളത്തില്‍ കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കുന്ന ചുമതല ക്ഷീരവികസന വകുപ്പിനാണ്.സംസ്ഥാന  ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ് ,മില്‍മ എന്നിവയുടെ സഹകരണത്തോടെ ക്ഷീര സംഘങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ തലത്തില്‍ ഡെപ്യുട്ടി ഡയറക്ടര്‍ ,സംസ്ഥാന തലത്തില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് പദ്ധതി നിര്‍വഹണത്തിന്‍റെ ചുമതല.

കിസാന്‍ കാര്‍ഡുള്ള കര്‍ഷകര്‍ക്ക് നടപടി ക്രമങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വായ്പ തുക നബാര്‍ഡ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്നത്.കൂടാതെ കൃത്യമായ തിരിച്ചടവിന് 5% വരെ പലിശ സബ്സിഡിയും അനുവദിക്കുന്നുണ്ട്.

തീറ്റ വസ്തുക്കള്‍ വാങ്ങുക, തീറ്റപ്പുല്‍ കൃഷി, കാലിത്തൊഴുത്ത് നവീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വായ്പ തുക ഉപയോഗിക്കാവുന്നതാണ്‌. അത്യാവശ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്.

സ്വന്തമായി ഭൂമി ഉള്ള, പശുക്കളെ വളര്‍ത്തുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
ബാങ്കുകളുടെ പരിശോധനയ്ക്ക് ശേഷം കാര്‍ഡ് ലഭ്യമാകും. ഒരു പശുവിനു 24000 രൂപ എന്ന നിരക്കിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
3 വര്‍ഷമാണ്‌ ഒരു കാര്‍ഡിന്റെ കാലാവധി. 2 ലക്ഷം രൂപയാണ് വായ്പ പരിധി.

അപേക്ഷ ഫോറം സൗജന്യമായി ക്ഷീരസംഘങ്ങളില്‍ നിന്ന് ലഭിക്കും. 2 പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും , തിരിച്ചറിയല്‍ കാര്‍ഡ്, കരമടച്ച രസീത്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ അസലും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.

തുടര്‍ന്ന് അപേക്ഷ പരിശോധിച്ച് 15 ദിവസത്തിനകം അര്‍ഹരായ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കാത്ത കര്‍ഷകര്‍ക്ക് കാര്‍ഡുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ അറിയാനായി ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.

Share138TweetSendShare
Previous Post

യുവ സംരംഭകര്‍ക്കായി പരിശീലന പരിപാടി

Next Post

റബ്ബര്‍ ഇനിയും നാണ്യവിള തന്നെ  

Related Posts

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Next Post

റബ്ബര്‍ ഇനിയും നാണ്യവിള തന്നെ  

Discussion about this post

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies