വർഷത്തിന്റെ ഭൂരിഭാഗവും അതിശൈത്യമാണ് ന്യൂയോർക്കിൽ. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. സ്ഥലലഭ്യതയും വളരെ കുറവ്. എന്നാൽ ഇവയൊന്നും പത്തനംതിട്ട, കടമ്പനാട് സ്വദേശിയായ ബേബി മാത്യുവിനെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല.
20 വർഷമായി ബേബി മാത്യു അമേരിക്കയിൽ താമസം ആരംഭിച്ചിട്ട്. അന്നു മുതൽ മുടങ്ങാതെ വേനൽക്കാലത്ത് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നുണ്ട്. വിഷമുക്തമായ പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
20 പൗണ്ടിൽ കൂടുതൽ ഭാരമുള്ള മത്തങ്ങയാണ് തോട്ടത്തിലെ പ്രധാന ആകർഷണം. ഒപ്പം തക്കാളി, പടവലം, ക്യാപ്സിക്കം, കക്കിരി, പയർ, പാവൽ, വഴുതന, മുളക്, ബീൻസ്, വെണ്ട, ചീര, ക്യാരറ്റ് സ്ട്രോബെറി, പുതിന, അത്തി തുടങ്ങി അനേകം വിളകൾ വളരെ കുറഞ്ഞ സ്ഥലത്ത് ബേബി മാത്യു കൃഷി ചെയ്യുന്നു. കേരളത്തെ അപേക്ഷിച്ച് രോഗങ്ങളും കീടങ്ങളും കുറവാണ് എന്നതാണ് ന്യൂയോർക്കിലെ പച്ചക്കറി കൃഷിയെ കൂടുതൽ വിജയകരമാക്കുന്നത്. കുടുംബത്തോടൊപ്പം കൃഷിയിൽ ഏർപ്പെടുന്നത് വളരെയധികം സന്തോഷം നൽകുന്നുവെന്ന് ബേബി മാത്യു പറയുന്നു.
Discussion about this post