കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്.
നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന വാലടി, കളിയന്‍കാവ് തെക്ക് എന്നീ പാടശേഖരങ്ങളില്‍ ലീഫ് മൈനര്‍ എന്നറിയപ്പെടുന്ന ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട കീടത്തിന്‍റെ സാന്നിദ്ധ്യം കാണപ്പെടുന്നു. ഈ കീടം
ഇലകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഇലകള്‍ തുരന്ന്
അകമേ ഇരുന്ന് ഹരിതകം കാര്‍ന്നു തിന്നുന്നതിനാല്‍ ഇലകളില്‍ വെളുത്ത
നിറത്തിലുളള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. വിരലോടിച്ചാല്‍ അകമേ തടിപ്പ്
പോലെ കാണാം. ഈ ഭാഗത്ത് പുഴുവിന്‍റെ സാന്നിദ്ധ്യം കാണും. വിതച്ച് 25
ദിവസം വരെയായ നെല്‍ച്ചെടികളെ മാത്രമേ ഈ കീടം ആക്രമിക്കൂ.
വെളളം തീരെയില്ലാത്ത ഉണങ്ങിക്കിടക്കുന്ന കങ്ങളിലാണ് കീടബാധ
രൂക്ഷമാകുന്നത്. വെളളം കയറ്റി നിര്‍ത്തുക വഴി കീടത്തെ അകറ്റാനാവും.
കീടബാധ കൂടുതലായി കാണുന്ന പാടങ്ങളില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍
185 ശതമാനം രെ എന്ന കീടനാശിനി 10 ലിറ്ററിന് 3 മില്ലി എന്ന തോതില്‍
തളിച്ചു കൊടുക്കണം. നിലം വിുണങ്ങുന്നത് അമ്ലത അമിതമായി
വര്‍ദ്ധിക്കുന്നതിന് കാരണമാവുകളയും, ഇത് പിന്നീട് അമ്ല സംബന്ധമായ
വിവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാല്‍ ഒരു
കാരണവശാലും നിലം വിുണങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍
വിവിരങ്ങള്‍ക്ക് ബന്ധപ്പെടേ ഫോണ്‍ നമ്പര്‍ 9495308639
Discussion about this post