കേരള സർക്കാരിൻറെ ശബരി കെ റൈസ് വിതരണം നാളെ തുടങ്ങും. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ. റൈസ് വിപണിയിൽ എത്തിക്കുക. റേഷൻ കാർഡ് ഒന്നിന് മാസംതോറും അഞ്ച് കിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന അരി കാർഡ് ഒന്നിന് 5 കിലോ വിധം വാങ്ങാം.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയും വിതരണം ചെയ്യും. ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരത്ത് നിർവഹിക്കും. 13 -14 രൂപയുടെ തുണിസഞ്ചിയിൽ ആയിരിക്കും അരിവിതരണം. സഞ്ചിയുടെ ചെലവ് 10 ലക്ഷത്തിന് താഴെയാണ്. ഈ തുക സപ്ലൈകോയുടെ പ്രമോഷൻ, പരസ്യ ബഡ്ജറ്റിൽ നിന്ന് കണ്ടെത്തും. ഇതുകൂടാതെ സപ്ലൈകോയിൽ അടുത്ത ആഴ്ച എല്ലാം സബ്സിഡി സാധനങ്ങളും എത്തിക്കുകയും ചെയ്യും.
content summery : Kerala Government introduced new brand of rice named Sabari K Rice
Discussion about this post