Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കൃഷിയിടങ്ങളിൽ സബ്സിഡി നിരക്കിൽ സോളാർ പമ്പുകൾ സ്ഥാപിക്കാം;അറിയാം പി എം കുസും പദ്ധതി

Agri TV Desk by Agri TV Desk
March 13, 2024
in അറിവുകൾ, കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കേന്ദ്രസർക്കാരിൻറെ നവീന ഊർജ്ജമന്ത്രാലയത്തിന് കീഴിലുള്ള ഊർജ്ജ പദ്ധതികളുടെ സംസ്ഥാനതല നോഡൽ ഏജൻസിയാണ് ANERT കേരള സർക്കാർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പി. എം കുസും പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്നത് അനെർട്ടാണ്. കേന്ദ്രസർക്കാരിൻറെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി കിസാൻ ഊർജ്ജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ (പി. എം. കുസും) പദ്ധതിയുടെ ഭാഗമായി നിലവിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളെ സൗരോർജ്ജവൈദ്യുതിയിലേക്ക് മാറ്റുവാനും വൈദ്യുതി എത്താത്ത ഇടങ്ങളിലെ ഡീസൽ പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്ന പ്രവർത്തിയും കേരള സർക്കാരിന് വേണ്ടി നടപ്പിലാക്കുന്നത് അനെർട്ടാണ്.

അനർട്ട് നടപ്പിലാക്കുന്ന പി. എം കുസും പദ്ധതി

1. ഡീസൽ പമ്പുകൾ സൗരോർജ്ജ പമ്പുകൾ ആക്കുന്ന പദ്ധതി

വൈദ്യുതീകരിക്കാത്ത കൃഷിയിടങ്ങളിലുള്ള 1 HP മുതൽ 7.5 HP വരെയുള്ള ഡീസൽ പമ്പുകൾ സൗരോർജ്ജ പമ്പുകളായി മാറ്റി സ്ഥാപിക്കാൻ കർഷകരെ സഹായിക്കുന്ന കാർഷിക പദ്ധതിയാണ് ഇത്. ഈ പദ്ധതിക്ക് ആവശ്യമായ സൗരോർജ് പമ്പ് സ്ഥാപിക്കുന്നതിന് വേണ്ട തുകയുടെ 30% കേന്ദ്ര സബ്സിഡിയും 30% സംസ്ഥാന സബ്സിഡിയുമായി ലഭിക്കും. ഉപഭോക്തൃ പങ്കാളിത്തമായി ബാക്കി തുക നൽകണം. ഈ പദ്ധതി പ്രകാരം സ്ഥാപിച്ചു നൽകുന്ന പമ്പുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും അഞ്ചുവർഷ വാറണ്ടി കർഷകനെ ലഭിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നത് ANERT ആണ്.

2. നിലവിലുള്ള വൈദ്യുത പമ്പുകളുടെ സൗരോർജ്ജവൽക്കരണം

വൈദ്യുതി കണക്ഷനുള്ള കൃഷിയിടങ്ങളിലെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 1 HP മുതൽ 7.5 HP വരെയുള്ള പമ്പുകൾ സൗരോർജ്ജ വൽക്കരിക്കുന്നതിനുള്ള പദ്ധതിയാണിത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനത്തെ കർഷകർക്ക് മേൽപ്പറഞ്ഞ പദ്ധതി ആനുകൂല്യം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ബെഞ്ച് മാർക്ക് തുകയുടെ 30% കേന്ദ്ര സബ്സിഡിയായി നൽകുകയും ബാക്കിവരുന്ന പദ്ധതി തുക നബാർഡിൻറെ RIDF ടീമിൽ ലോണായി അനർട്ട് കണ്ടെത്തുകയും ആണ് ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതകളും ഉണ്ടാകില്ല. മാത്രമല്ല ലോൺ കാലാവധി കഴിയുന്ന മുറക്ക് കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച യൂണിറ്റ് നിരക്കിൽ KSEBL ന് വൈദ്യുതി നൽകുന്നതിലൂടെ കർഷകന് അധിക വരുമാനം ലഭിക്കുന്നതാണ്. ഇതിനായി 5 ഏക്കറിൽ താഴെയുള്ള സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകരെയാണ് പരിഗണിക്കുന്നത്. ഈ പദ്ധതിയിൽ പങ്കുചേരാൻ കർഷകൻ പണം മുടക്കേണ്ടതില്ല. തൻറെ കൃഷിയിടത്തിലോ മറ്റു അനുയോജ്യമായ സ്ഥലത്തോ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള അനുമതിപത്രം മാത്രം നൽകിയാൽ മതി. കർഷകന്റെ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി KSEBL ന് നൽകുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് വായ്പയുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നത്.

ഒരു KWp സൗരോർജ്ജം നിലയത്തിന് 10 സ്ക്വയർ മീറ്റർ എന്ന നിലയ്ക്ക് നിഴൽ രഹിത സ്ഥലം ഉണ്ടായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുത്ത സ്ഥലം വൈദ്യുതി മീറ്ററിന്റെ 25 മീറ്റർ ചുറ്റളവിൽ ഉള്ളതാണ് അഭികാമ്യം. സൗരോർജ്ജ നിലയത്തിന്റെ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുവാനുള്ള സൗകര്യവും ശേഷിയും പമ്പ് ഹൗസിനോ കെട്ടിടത്തിനോ ഉണ്ടായിരിക്കണം. കേരളത്തിലെ ചെറുകിട കർഷകരുടെ പമ്പ് കപ്പാസിറ്റിയ്ക്ക് അനുസൃതമായി 2kWp, 5kWp, 7kWp, 20kWp എന്നിങ്ങനെ പ്ലാൻറ് അനുവദിക്കുന്നതാണ്.

ഈ പദ്ധതിയുടെ ഭാഗമാകുവാനുള്ള മാനദണ്ഡങ്ങൾ

1. കാർഷിക വൈദ്യുതി കണക്ഷൻ (5A, 5ഭ താരിഫ് പ്ലാൻ പ്രകാരം) എടുത്തിട്ടുള്ളതും, കാർഷികവകുപ്പിന്റെ സൗജന്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ കർഷകർ.

2. 5 ഏക്കറിൽ താഴെയോ അല്ലെങ്കിൽ 30 സെന്റിൽ കുറയാതെ കൃഷി ചെയ്യുന്ന കർഷകർ.

3. ഈ പദ്ധതിയിൽ പങ്കാളികളാവാൻ കർഷകന് കൃഷി വകുപ്പിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്.

ഈ പദ്ധതിയുടെ ഭാഗമാകുന്നത് മൂലമുള്ള ആനുകൂല്യങ്ങൾ

1. ലോൺ കാലാവധി കഴിയുമ്പോൾ കർഷകന് സൗരോർജനിലയത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കും. പമ്പ് ഉപയോഗത്തിനനുസരിച്ച് 7 മുതൽ 10 വർഷ കാലാവധിക്കുള്ളിൽ കർഷകന് പ്ലാൻറ് സ്വന്തമാക്കും.

2. ലോൺ കാലാവധി തീരുന്ന മുറയ്ക്ക് കർഷകർക്ക് ഉൽപാദന വരുമാനം പൂർണതോതിൽ ലഭ്യമാകും.

3. മാറിവരുന്ന കാർഷിക നയങ്ങളോ സബ്സിഡിയോ കർഷകനെ ബാധിക്കില്ല. വൈദ്യുതി ലഭ്യതയിൽ സ്വയം പര്യാപ്തത നേടാം.

കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗരോർജ പാനലുകളുടെ പൂർണ്ണ ഉത്തരവാദിത്വം കർഷകർക്ക് ആണ്. പാനലുകൾക്ക് ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചാൽ സൗരോർജ്ജം നിലയം സ്ഥാപിച്ച കമ്പനിയെയോ അനെർട്ടിനെയോ അറിയിക്കുക.

ബന്ധപ്പെടേണ്ട നമ്പർ- 1800 425 1803, 0471-2338077

Content Summery : PM-KUSUM (Pradhan Mantri Kisan Urja Suraksha evam Utthaan Mahabhiyan) Scheme is aimed at ensuring energy security for farmers in India. Under this scheme, Government provide subsidy for installing solar pumbs in agriculture fields.

Tags: agricultureagriculture schemesagrinewscentral Governmentkerala governmentkrishivarathaSolar pumbssubsidy
ShareTweetSendShare
Previous Post

ശബരി കെ- റൈസ് വിതരണം നാളെ മുതൽ; ഒരു റേഷൻ കാർഡിന് പ്രതിമാസം അഞ്ചു കിലോ പാക്കറ്റ്

Next Post

പ്രധാന കാർഷിക പരിശീലന പരിപാടികൾ

Related Posts

Entrepreneur investor forum to be organized at Kerala Agricultural University tomorrow
കൃഷിവാർത്ത

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

കൃഷിവാർത്ത

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy
കൃഷിവാർത്ത

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

Next Post

പ്രധാന കാർഷിക പരിശീലന പരിപാടികൾ

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies