17 വർഷമായി യു കെയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് മലയാളിയായ നിഷ ജയൻ. ജോലിത്തിരക്കിനിടയിലും കുടുംബത്തിനാവശ്യമായ പച്ചക്കറിയെല്ലാം നിഷ സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. പ്രധാനമായും തക്കാളിയും വെളുത്തുള്ളിയുമാണ് വീട്ടുപരിസരത്ത് കൃഷി ചെയ്യുന്നത്. ഒപ്പം കൗൺസിലിൽ നിന്നും വാടകയ്ക്ക് ലഭ്യമാക്കുന്ന പ്രത്യേക കൃഷിഭൂമിയിൽ മറ്റനേകം വിളകളും വളർത്തുന്നുണ്ട്. ആപ്പിൾ, സ്ക്വാഷ്, മത്തൻ, റാസ്പ്ബെറി, വെള്ളരി, ബീൻസ്, വഴുതന, കടല, ബീറ്റ്റൂട്ട്, ക്യാരറ്റ്, മല്ലിയില, ചാർഡ്, പച്ചമുളക്, ഫെന്നെൽ, സ്ട്രോബെറി, സവോള, ബീൻസ് എന്നിങ്ങനെ പോകുന്നു വിളകളുടെ നീണ്ട ലിസ്റ്റ്. ഒപ്പം അനേകം കൗതുകമുണർത്തുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള പച്ചക്കറികളും നിഷ നട്ടുവളർത്തുന്നുണ്ട്. കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.
Discussion about this post