മൂന്ന് മാസത്തിനുള്ളിൽ സംരംഭകത്വ സൂചിക പ്രഖ്യാപിക്കും. വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കിയാകും സൂചിക പ്രഖ്യാപിക്കുക. എല്ലാ ജില്ലകൾക്കും റാങ്കിങ് നൽകും. ഏത് വ്യവസായത്തിന് ഏത് ജില്ലയാണ് മികച്ച് നിൽക്കുന്നത്, ഏതൊക്കെ ജില്ലകൾക്കാണ് കൂടുതൽ അവസരം തുടങ്ങിയ മാതൃകയിലാണ് സൂചിക നടപ്പാക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവിന്റേതാണ് സുപ്രധാന പ്രഖ്യാപനം.
വ്യവസായ-വാണിജ്യവകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ പരാമർശം. വ്യവസായങ്ങളുടെ പരാജയനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയശരാശരി 30 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 15 ശതമാനമാണെന്ന് മന്ത്രി പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷങ്ങള്‍ നിക്ഷേപങ്ങളുടെ വര്‍ഷമായി കണക്കാക്കും. ഗ്രാമീണതലം മുതല്‍ നിക്ഷേപസമാഹരണത്തിന് പഞ്ചായത്തുകള്‍ തോറും നിക്ഷേപക സംഗമം നടത്തും. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഇത് നടത്തുന്നത്. അതത് പഞ്ചായത്തുകളിലെ വ്യവസായ കാഴ്ചപ്പാടും നിക്ഷേപ സാധ്യതകളും ഇതിലൂടെ വിലയിരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
Kerala announced the first ever entrepreneurship index in the country
Discussion about this post