കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 2 കോടി രൂപ പ്രഖ്യാപിച്ചു. റബ്ബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്.
നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.
മലയോര മേഖലയില്‍ ഉള്‍പ്പടെ കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി അനുവദിച്ചു. കശുവണ്ടി മേഖലയ്ക്ക് പ്രത്യേകമായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിളനാശം തടയാന്‍ 51 കോടി രൂപയമാണ് നീക്കിവെച്ചിരിക്കുന്നത്.
മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ. വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ക്ക് 25 കോടി. മത്സ്യബന്ധനമേഖലയ്ക്ക് 240 കോടി രൂപയും പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്ക് വിദേശ മാതൃകകള്‍ കണ്ടു മനസിലാക്കാന്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post