തിരുവനന്തപുരം: സംസ്ഥാനത്തെ കേര കർഷകർക്ക് കൈത്താങ്ങുമായി കേരഫെഡ്. കൊപ്ര, പച്ചത്തേങ്ങ തുടങ്ങിയവയുടെ സംഭരണത്തിലൂടെ കേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു.
കർഷകർക്ക് അനുകൂലമായ നിരക്കിൽ കൊപ്ര വിൽക്കുന്നതിനും നേരിട്ടുള്ള ബുക്കിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനും സംഘങ്ങളിലൂടെ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 17,00 മെട്രിക് ടൺ വെളിച്ചെണ്ണയാണ് കേരഫെഡ‍് ഉത്പാദിപ്പിക്കുന്നത്. ഇതിനായി ഏകദേശം 28,000 മെട്രിക് ടൺ കൊപ്ര ആവശ്യമാണ്.
കഴിഞ്ഞ വർഷം വരെ ഇ-മെയിൽ ടെണ്ടറുകൾ, നേരിട്ടുള്ള ബുക്കിംഗ്, ഓപ്പൺ ടെണ്ടറുകൾ എന്നിവയിലൂടെയാണ് കൊപ്ര വാങ്ങുന്നത്. കൊപ്രയുടെ ലഭ്യത കുറയുമ്പോഴാണ് ഓപ്പൺ ടെണ്ടറുകൾ നടത്താൻ നിർബന്ധിതരാകുന്നത്. എൻഇഎംഎൽ (NeML) പോലുള്ള അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ സുതാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊപ്ര, പച്ച തേങ്ങ തുടങ്ങിയവയുടെ സംഭരണത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്ക് തിരുവനന്തപുരത്തെ കേരഫെഡ് കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Kerafed promises to solve the problems of coconut farmers in the state
Discussion about this post