ഉണങ്ങിയ ഉലുവ ഇല കൊണ്ട് കസൂരി മേത്തി ഉണ്ടാക്കാന്‍ സാധിക്കുമോ? ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ Dried Frenugreek Leaves..അഥവ ഉണങ്ങിയ ഉലുവ ഇല എന്ന് കാണാം. അങ്ങനെ നോക്കുമ്പോള്‍ ഉണങ്ങിയ ഉലുവ ഇല തന്നെയല്ലേ കസൂരി മേത്തി എന്ന് ഉദ്ദേശിക്കുന്നത് എന്ന് തോന്നാം. എന്നാല്‍ സാധാരണ കറികളില്‍ ഉപയോഗിക്കുന്ന കസൂരി മേത്തി, ഉലുവയുടെ ഇല ഉണക്കിയുണ്ടാക്കുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം..
ഉലുവയിലയില്‍ ഇത്തരം ഒരു വ്യത്യാസം ഉണ്ടെന്നു പറഞ്ഞാല്‍ ഇപ്പോഴും അംഗീകരിക്കാത്തവരുണ്ട്. എന്നാല്‍ കസൂരിമേത്തിയെക്കുറിച്ച് ഒരു ലേഖനം വായിക്കാനിടയായതാണ് സാധാരണ ഉലുവ പാകി മുളപ്പിച്ച ഇല ഉണങ്ങിയാല്‍ അത് കസൂരിമേത്തി ആവില്ല എന്ന തിരിച്ചറിവില്‍ എത്തിയത്. അതുകൊണ്ടാണ് കസൂരി മേത്തി സീഡ്‌സ് എന്ന് പാക്കറ്റ് കണ്ടപ്പോള്‍ വാങ്ങി പാകിയതും വ്യത്യാസം നേരിട്ട് മനസ്സിലായതും.
ഒരേ കുടുംബക്കാരാണ്. എന്നാല്‍ മണത്തിലും രുചിയിലും കേമന്‍ കസൂരി മേത്തി ആണെന്നതാണ് അനുഭവം. ചെറിയ ഇലകളും കുലയായ മഞ്ഞപ്പൂക്കളും ആണ് കസൂരിമേത്തിക്കുള്ളത്. വിത്തുകളും വളരെ ചെറുതാണ്. ഇലകള്‍ കൂടുതലും ഉണക്കി കറികളില്‍ ഉപയോഗിക്കാറാണ് പതിവ്. തണലത്ത് ഉണക്കി കുപ്പികളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
സാധാരണ ഉലുവയ്ക്ക് വെളുത്ത പൂക്കളും കുറച്ചുകൂടി വലിപ്പമുള്ള ഇലകളുമാണ്. വിത്തുകള്‍ നമ്മുടെ അടുക്കളയില്‍ ഉള്ളവ തന്നെയാണ്. ഇലകള്‍ ചീര പോലെ കറിക്ക് ഉപയോഗിക്കാറുണ്ട്. ചെറുതായി അരിഞ്ഞു ചപ്പാത്തി മാവില്‍ ചേര്‍ത്തു കുഴച്ച് മേത്തി പറാത്ത ഉണ്ടാക്കാം.. രുചികരമാണ്.
തയ്യാറാക്കിയത്
ലെനി മാത്യു
Discussion about this post