Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

എല്ലാവർക്കും കർഷക ദിനാശംസകൾ

Agri TV Desk by Agri TV Desk
August 17, 2023
in അറിവുകൾ
Share on FacebookShare on TwitterWhatsApp

ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് സമ്പൽസമൃദ്ധിയുടെ ദിവസങ്ങളിലേക്ക് കടക്കുന്ന പുതുവർഷം ആരംഭത്തിന് തുടക്കം കുറിക്കുന്ന സുദിനം. ഗൃഹാതുരത്വമേറുന്ന ഒത്തിരി ഓർമ്മകളുടെ വസന്ത കാലത്തേക്കാണ് ചിങ്ങ പുലരി നമ്മെ നയിക്കുന്നത്. കെടുതിയുടെയും വറുതിയുടെയും കാലത്തിൽ നിന്ന് പ്രതീക്ഷയുടെ കാലത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ ദിനം. നമ്മുടെ കാർഷിക ഉത്സവമായ ഓണത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറായി കഴിഞ്ഞിരിക്കുന്നു. അത്തം പിറക്കാൻ ഇനി അധികനാൾ ഇല്ല. വീട്ടുമുറ്റത്ത് വിവിധ നിറഭേദങ്ങളിൽ ഇനി പൂക്കൾ കളം വരയ്ക്കും. രാമായണ ശീലുകളുടെ ഈരടികളിൽ നിന്ന് മലയാളി മങ്കമാരുടെ തിരുവാതിര പാട്ടിൻറെ അലയൊലികൾ ചുറ്റും മുഴങ്ങും. തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയുമായി നാടാകെ ആഘോഷ ആരവങ്ങൾ ഉയരും.

പുതുവർഷാരംഭത്തിന്റെ നാന്ദി കുറിക്കുന്ന ഈ ദിനം കർഷക ദിനം കൂടിയാണ്. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻറെ മഹത്വത്തെ ഓർമ്മപ്പെടുത്തുന്ന സുദിനം. നമ്മുടെ നാടിൻറെ നട്ടെല്ലാണ് കർഷകർ. രാജ്യത്തിൻറെ സമഗ്ര വളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർഷികമേഖല. എന്നാൽ പ്രകൃതിയുടെ ഭാവമാറ്റവും, മഹാമാരിയുടെ കടന്നുവരവും ഈ മേഖലയിലും കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു. അതിജീവനത്തിന്റെ പാതയിലാണ് ഇപ്പോഴും കാർഷിക മേഖല. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യാൻ ആരംഭിച്ച പലർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്. വിളനാശം സംഭവിക്കുന്ന കർഷകർക്ക് പലപ്പോഴും സഹായഹസ്തങ്ങൾ ഉയരാത്തതും, അവരുടെ ദുഃഖങ്ങൾ കടലാസുകളിൽ ഒതുങ്ങി പോകുന്നതും തിരാവേദന തന്നെയാണ്. എത്രതന്നെ ദുരന്തക്കയത്തിലാണെങ്കിലും കർഷകർ പിന്നെയും പ്രകൃതിയോടും മണ്ണിനോടും മല്ലിട്ടു വിജയം വരിക്കാൻ ഒരുങ്ങുന്നു. കാരണം മണ്ണിലാണ് അവരുടെ ജീവനും ജീവിതവും. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണുവാൻ ഈ സമൂഹം പഠിക്കണം . കർഷകർക്ക് അവർ ആഗ്രഹിക്കുന്ന പരിഗണന തന്നെ ലഭ്യമാക്കണം. ഈ ദിനം കർഷക കരിദിനമായല്ല ആചരിക്കപ്പെടേണ്ടത്. മറിച്ച് നമ്മുടെ കാർഷിക സംസ്കൃതിയെ തിരികെ കൊണ്ടുവരുന്ന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്ന ദിവസമായാണ് മാറേണ്ടത്.

Tags: chingamkarshka dhinamOnam
ShareTweetSendShare
Previous Post

പ്രധാന കാർഷിക വാർത്തകൾ

Next Post

 കാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

 കാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies