കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇതോടൊപ്പം കാർഷിക പുരസ്കാര വിതരണവും, കേരള അഗ്രോ ബിസിനസ് കമ്പനിയുടെ ഉദ്ഘാടനവും കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ, എം എൽ എമാരായ വി. കെ പ്രശാന്ത്, കെ. എൻ സലൻ, ഡി. കെ മുരളി, എം. വിജിൻ, കെ. ഡി പ്രസന്നൻ, കാർഷികോൽപാദന കമ്മീഷണർ ബി. അശോക് എന്നിവരും സംസാരിച്ചു.
മികച്ച കർഷകനുള്ള കർഷക പുരസ്കാരം പുൽപ്പള്ളി ശശിമല കവളക്കാട്ട് വീട്ടിൽ കെ. എ റോയിമോനും, മികച്ച കൃഷിഭവൻ ഉള്ള അവാർഡ് പാലക്കാട് ആലത്തൂർ കൃഷിഭവനും, മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള പുരസ്കാരം ആലപ്പുഴ ആറ്റുമുഖം 1500 രാമരാജപുരം കൈനടിക്കായൽ ചെറുകര കായൽ നെല്ല് ഉൽപാദക സമിതിക്കും, മികച്ച ജൈവകൃഷി നടത്തുന്ന നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം കണ്ണൂർ കല്യാശ്ശേരി മണ്ഡലത്തിലും ലഭിച്ചു.
പത്തനംതിട്ട തട്ടാക്കുടപാടം സന്തോഷ് ഭവനിൽ ബി. സിന്ധുലേഖ(കർഷക തിലകം) ആലപ്പുഴ പുത്തൻവെളി രേഷ്മ(യുവകർഷക) തൃശ്ശൂർ വെള്ളാങ്കല്ലൂർ ചങ്ങാനത്ത് വീട്ടിൽ ശ്യാം മോഹൻ(യുവകർഷകൻ) തിരുവനന്തപുരം പാലയ്ക്കാട് ഭവനിൽ എസ്.വി സുജിത്ത്(മികച്ച പച്ചക്കറി കർഷകൻ -ഹരിത മിത്ര) പത്തനംതിട്ട കലഞ്ഞൂർ പുത്തൻവീട്ടിൽ കെ. ടി ജോസ് (മികച്ച തേനീച്ച കർഷകൻ) തിരുവനന്തപുരം പോങ്ങുമ്മൂട് ബാപ്പുജി നഗർ ശ്രദ്ധയിൽ ശ്രദ്ധ ശരത്ത് (ഹൈടെക് കർഷക) തിരുവനന്തപുരം അരുവിക്കര വിജയഭാസ്കർ (മട്ടുപ്പാവ് കർഷക) തൃശ്ശൂർ കുന്നപ്പള്ളി മാമ്പടത്തിൽ വീട്ടിൽ എയ്സൽ കൊച്ചുമോൻ(കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥിനി) ആലപ്പുഴ
മിത്രകരി അർജുൻ അശോകൻ(മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥി) കോതമംഗലം ചിറപ്പുറത്ത് റോഷൻ പോൾ(മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന കോളേജ് വിദ്യാർത്ഥി) പാലക്കാട് ഗോവിന്ദാപുരം എ.അരുൺകുമാർ(മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥി) എന്നിവരും പുരസ്കാരം നേടി.
മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള ഒന്നാംസ്ഥാനം മുതലമട പറമ്പിക്കുളം പൂപ്പാറ കോളനിയും, രണ്ടാം സ്ഥാനം ഇടുക്കി വണ്ടിപ്പെരിയാർ വഞ്ചി വയൽ ആദിവാസി ഊരും കരസ്ഥമാക്കി. ഇവർക്ക് യഥാക്രമം മൂന്ന്, രണ്ട് ലക്ഷം രൂപ വീതവും ഫലകവും സമ്മാനിച്ചു. മികച്ച പൈതൃക കൃഷി വിത്ത് സംരക്ഷണം നടത്തുന്ന ആദിവാസി ഊരായി തിരുനെല്ലി ബേഗൂർ ഇരുമ്പുപാലം ഊര്, മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനമായി പാലക്കാട് വല്ലപ്പുഴ ഗ്രാമപഞ്ചായത്തും തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.
നവമാധ്യമത്തിനുള്ള പുരസ്കാരം പത്തനംതിട്ട എഴുമറ്റൂർ കാരമല വീട്ടിൽ ശ്യാംകുമാർ(അഗ്രി ടിവി) അർഹനായി. മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിങ്ങിനുള്ള കർഷക ഭാരതി പുരസ്കാരം മാതൃഭൂമി വടകര ബ്യൂറോ സ്റ്റാഫ് കറസ്പോണ്ടന്റ് പി. ലിജീഷും, ദൃശ്യമാധ്യമ വിഭാഗത്തിലെ കർഷക ഭാരതി പുരസ്കാരം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ കെ. മധുവും സ്വീകരിച്ചു.
ആലപ്പുഴ മായിത്തറ കൃഷിക്കൂട്ടവും കാഞ്ഞങ്ങാട് പെരിയ കൃഷിഭവനിലെ പെരിയ അഗ്രോ സെൻറർ കൃഷിക്കൂട്ടവും മികച്ച കൃഷിക്കൂട്ടങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ മരോട്ടിച്ചാൽ കാര്യോട്ട് ഡ്രൈ ഫുഡ്സ് മൂല്യ വർദ്ധിത മേഖലയിലെ കൃഷിക്കൂട്ടമായും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് വണ്ടിത്താവളം പെരുമാട്ടി സർവീസ് സഹകരണ ബാങ്കിന് പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയി കോഴിക്കോട് കായണ്ണ ജി എച്ച് എസ് എസ്, കൊട്ടാരക്കര വാളകം സി എസ് ഐ വി എച്ച്, വള്ളിക്കുന്നം അമൃത എച്ച്എസ്എസ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ലസ്റ്റർ പുരസ്കാരം തൃശൂർ മാള ഹരിതസംഘം എ ഗ്രേഡ് നേടി. മികച്ച ട്രൈബൽ ക്ലസ്റ്റർ ആയ കണ്ണൂർ ആറളം ഫാം, ഫ്ലവേഴ്സ് പ്രൊഡ്യൂസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവയ്ക്ക് 50,000 രൂപ വീതവും, മാനന്തവാടി ചുരളി ക്ലസ്റ്ററിന് 25,000 രൂപയും, ഷോളയർ അഗളി ഊത്തുകുഴി ക്ലസ്റ്ററിന് 15000 രൂപയും ലഭിക്കും.
മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള പുരസ്കാരം എറണാകുളം കൂനമാവ് ചാവറ വൊക്കേഷണൽ ട്രെയിനിങ് സെൻറർ നേടി. മികച്ച കൃഷി അസിസ്റ്റൻറ് മാരായി കണ്ണൂർ മങ്ങാട്ടിടം കൃഷിഭവനിലെ ആർ. സന്തോഷ് കുമാറും ആലപ്പുഴ വള്ളിക്കുന്നം ഭവനിലെ ബി. എസ് ഇന്ദുലേഖയും, പാലക്കാട് വടക്കാഞ്ചേരി കൃഷി ഭവനിലെ മഹേഷ് ചിലമ്പത്തും, പത്തനംതിട്ട പെരുനാട് കൃഷിഭവനിലെ ജിജി എനും കരസ്ഥമാക്കി. അച്ചടി മാധ്യമത്തിനുള്ള പ്രത്യേക പരാമർശത്തിന് കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ എം.എസ് പ്രമോദ്, പേരൂർക്കട അഭയ നഗറിൽ സി. എസ് അനിത എന്നിവരും അർഹരായി.
Discussion about this post