കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മനയ്ക്കപ്പാടത്ത്, കാൽനൂറ്റാണ്ടായി തരിശ് കിടന്ന 20 ഏക്കർ നിലത്തിൽ കൃഷിയിറക്കി .
കാഞ്ഞൂർ കൃഷിഭവന്റ നേതൃത്വത്തിൽ – കാഞ്ഞൂർ കിഴക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക്, പെരിയാർ കാർഷിക ക്ലബ് എന്നിവയുമായ് സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത് .കർഷകനും ജല വിഭവ വകുപ്പ് മന്ത്രിയുമായ ശ്രി . കെ.കൃഷ്ണൻകുട്ടി ഞാറ് നടീൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
കൃഷി ഓഫീസർ എൽസ്സാ ജൈൽസ്, ബാങ്ക് പ്രസിഡണ്ട് ശ്രീ:TI ശശി,
പാടശേഖര സമിതി പ്രസിഡണ്ട് MG ശ്രീകുമാർ ,കാർഷിക ക്ലബ്ബ് പ്രസിഡണ്ട് ശ്രീ M.G ജയരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ MP ലോനപ്പൻ, ബാംബൂ കോർപ്പറേഷൻ ബോർഡ് അംഗം ശ്രീ C.K സലിം കുമാർ എന്നിവർ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.
കടപ്പാട് : KP ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി
അഖിലേന്ത്യാ കിസ്സാൻ ഫെഡറേഷൻ
Discussion about this post