ഇൻഡോർ ചെടി പ്രേമികൾക്ക് ഒഴിവാക്കാനാവാത്ത ചെടിയാണ് കലാത്തിയ. ഒരു അടിപൊളി ഇലച്ചെടി. പല നിറത്തിലുള്ള കലാത്തിയ ഉണ്ട്. ചുവപ്പ്, പച്ച, പിങ്ക്, എന്നിങ്ങനെ ഒത്തിരി നിറക്കൂട്ടുകളിൽ കലാത്തിയ ലഭിക്കും. ഇലകളിലെ നിറങ്ങൾക്കും നിറക്കൂട്ടുകൾക്കും അനുസരിച്ച് കലാത്തിയ ഒറിനാട്ട, കലർത്തിയ റോസി, കലാത്തിയ ഡോട്ടി, കലാത്തിയ ജംഗിൾ റോസ്, എന്നിങ്ങനെ പല ഇനം കലാത്തിയയുണ്ട്.
മണ്ണും മണലും ചകിരിച്ചോറും ചാണകപ്പൊടിയും ഉപയോഗിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. ഇതിലേക്ക് ഉണങ്ങിയ കരിയിലകൾ പൊടിച്ച് ഇടുന്നതും നല്ലതാണ്. പെട്ടെന്ന് വേര് ഇറങ്ങുന്നതിനും പുതിയ തൈകൾ മുളച്ചു വരുന്നതിനും ഇതു സഹായിക്കും. ഒത്തിരി നനവ് ഇഷ്ടപ്പെടുന്ന ചെടിയല്ല കലാത്തിയ. അതുകൊണ്ടുതന്നെ വെള്ളം നന്നായി വാർന്നു പോകുന്ന ചട്ടികൾ വേണം ഉപയോഗിക്കുവാൻ.
നനയ്ക്കുന്നതിന് മുൻപ് മണ്ണിന്റെ നനവ് ഉറപ്പുവരുത്തേണ്ടതുണ്ട്. മുകളിൽ നിന്നുള്ള ഒരിഞ്ച് മണ്ണ് വരണ്ട് ഇരിക്കുകയാണെങ്കിൽ മാത്രം നനച്ചാൽ മതിയാകും. സൂര്യപ്രകാശം അധികം വേണ്ടാത്ത കലാത്തിയ ഒത്തിരി സൂര്യപ്രകാശം തട്ടിയാൽ കരിഞ്ഞു പോകുവാനും ഇലകളുടെ നിറം മങ്ങുവാനും സാധ്യതയുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രം നനച്ചാൽ മതിയാകും ഇവയ്ക്ക്. ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ചാണകപ്പൊടി ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്.
Discussion about this post