റാന്നി വനമേഖലയിൽ കല്ലാർ പിലിഗിരിയൻ തവളകൾ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിനെ തകിടം മറിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കണമല, വടശ്ശേരിക്കര, ഗുഡ്രിക്കൽ റേഞ്ചിലെ നാറാണംതോട്, നിലയ്ക്കൽ പ്രദേശങ്ങളിൽനിന്നാണ് ഇവയെ കണ്ടെത്തിയത്. രൂപശാസ്ത്രപരമായും ഡിഎൻഎ വിശകലനവുമാണ് ഇവ കല്ലാർ പിലിഗിരിയൻ തവളകളാണെന്നുറപ്പിച്ചത്. ഇണയെ ആകർഷിക്കാനുംമറ്റും നൃത്തച്ചുവടുകൾക്കുസമാനമായി പിൻകാലുകൾ ചലിപ്പിക്കുന്നതിനാൽ നൃത്തത്തവള എന്നും ഇവയ്ക്ക് പേരുണ്ട്.
ചെങ്കോട്ട, പാലക്കാട്, ഗോവ എന്നിവിടങ്ങളിൽ പശ്ചിമഘട്ടത്തിനുള്ള വിടവ് സാധാരണജീവികളുടെ സഞ്ചാരത്തെയും പ്രജനനത്തെയും ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപത്തെ നനവുള്ള ചെറുകല്ലുകളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.
2022-ലെ ലോക ഉഭയജീവി കണക്കെടുപ്പിൽ വംശനാശഭീഷണി നേരിടുന്ന തവളവർഗത്തിലെ അഞ്ചാമത്തെ ജനുസ്സാണ് കല്ലാർ പിലിഗിരിയൻ. തിരുവനന്തപുരം ജില്ലയിലെ കല്ലാർ മേഖലയിൽ 1942-ലാണ് കല്ലാർ പിലിഗിരിയനെന്നും കല്ലാർ ടോറന്റ് എന്നും വിളിക്കുന്ന തവളയെ ആദ്യം കണ്ടെത്തിയത്.
kallar piligiriyan frog also found in ranni
Discussion about this post