കാർഷിക മേഖലയിൽ മികച്ച വിളവും ലാഭവും ലക്ഷ്യമിട്ട് കർഷകർ യന്ത്രവൽകൃത രീതിയിലേക്ക് മാറിയങ്കിലും മുക്കം മണാശ്ശേരിയിലെ ജൈവകർഷകൻ വിനോദ് മണാശ്ശേരിക്ക് ഇപ്പോഴും പരമ്പരാഗത രീതികളോടാണിഷ്ടം.പരമ്പരാഗത രീതിയിൽ കാളകളെ ഉപയോഗിച്ച് നിലമൊരുക്കി തന്റെ നെല്ല് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് വിനോദ് മണാശ്ശേരി
മനുഷ്യനും മൃഗങ്ങളും ഒരു മനസോടെ അധ്വാനിക്കുമ്പോളാണ് മണ്ണിൽ നൂറു മേനി വിളവ് ലഭിക്കുന്നത് .ഇതായിരിന്നു പാരമ്പരഗത കൃഷി രീതിയുടെ സൗന്ദര്യം .കൃഷിയിൽ യന്ത്ര വത്കരണത്തിന്റെ വരവോടെ കുടി നഷ്ട്ടപെട്ടു പോയ ഈ അധ്വാനത്തിന്റെ സൗന്ദര്യം പുതിയ തലമുറക്ക് പരിചയ പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വിനോദ് പറയുന്നു.ഈ ലക്ഷ്യത്തോടെ ആണ് .മുക്കം നഗരസഭയിലെ പുൽപറമ്പ് എടോളി പാടത്തു കാളകളെ ഉപയോഗിച്ച് നിലമൊരുക്കിയത്.
മുൻപൊക്കെ പല പല സ്ഥലങ്ങളിൽ കാളപൂട്ട് കാണാൻ പോകാറുണ്ടായിരുന്നു എന്നും ആദ്യകാല കർഷകനായ പെരുവാട്ടിൽ കുഞ്ഞൻ പറയുന്നു
അതേ സമയം ലോക് ഡൗൺ മൂലം കാളകൾക്കും മാസങ്ങളായി വിശ്രമം തന്നെ ആയിരുന്നു.
അതുകൊണ്ട് തന്നെ പഴയ രീതിയിൽ കാളകൾക്ക് ഓടാൻ കഴിഞ്ഞില്ലെങ്കിലും നല്ല രീതിയിൽ തന്നെ പെർഫോം ചെയ്തു എന്നാണ് യുവ കർഷകനായ അനിൽ പറയുന്നത്.
അന്യം നിന്നുപോയ കാർഷിക സംസ്കാരത്തിനൊപ്പം കാളപൂട്ടലിൻ്റെ തിരിച്ചു വരവിന് കൂടി സാക്ഷിയാവാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് മലയോര മേഖലയിലെ കർഷകരും കാളപൂട്ടിനെ സ്നേഹിക്കുന്നവരും
Discussion about this post