തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. വയനാട്, ഇടുക്കി, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് സിറ്റിംഗ്. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തിയതികളിൽ വയനാട് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിലും ഇടുക്കിയിൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 12,13,14 തിയതികളിലും സിറ്റിംഗ് നടക്കും.
തിരുവനന്തപുരം ജില്ലയിൽ ആനയറ കടാശ്വാസ കമ്മീഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ 17,18,19,20 തിയതികളിലാണ് സിറ്റിംഗ്. കണ്ണൂരിൽ സർക്കാർ അതിഥി മന്ദിരത്തിലാണ് സിറ്റിംഗ് .
ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. രാവിലെ പത്ത് മുതൽ സിറ്റിംഗ് ആരംഭിക്കും.
Discussion about this post