ഏതൊരു പ്രവാസിയുടെയും സ്വപ്നം ആയിരിക്കും നാട്ടിൽ ഒരു കൊച്ചുവീടും അതിനോട് ചേർന്ന് ഒരു കൃഷിയിടവും. പലരുടെയും മനസ്സിൽ ഇത്തരം മോഹങ്ങൾ ഉണ്ടെങ്കിലും കൃഷിയിലേക്ക് തിരിയുക കുറവാണ്. എന്നാൽ ഇതിൽ വ്യത്യസ്തനാവുകയാണ് പ്രവാസിയായ ജീവൻ. ഗൾഫിൽ നിന്ന് സമ്പാദിച്ച തുകയിൽ നിന്ന് ഒരു വിഹിതം കൃഷിക്കായി ചെലവഴിക്കുകയാണ് ഈ യുവകർഷകൻ.
തൻറെ സമ്പാദ്യത്തിൽ നിന്ന് വീടുവയ്ക്കാൻ അല്ല അദ്ദേഹം ശ്രമിച്ചത് പകരം നെൽകൃഷി ചെയ്യാൻ ഒരേ ഏക്കർ സ്ഥലമാണ് അദ്ദേഹം വാങ്ങിച്ചത്. അങ്ങനെ ഓരോ വർഷം തോറും നെൽകൃഷിയുടെ വ്യാപ്തിയും വർദ്ധിച്ചു. ഇപ്പോൾ 10 ഏക്കർ നെൽകൃഷിക്കൊപ്പം പലതരത്തിലുള്ള പച്ചക്കറികളും നാണ്യ വിളകളും മീൻ കൃഷിയും ജീവൻ ചെയ്യുന്നുണ്ട്. ജീവന് പൂർണ്ണ പിന്തുണയേകി സുഹൃത്ത് സുഹൃത്ത് സാബുവും കൂട്ടിനുണ്ട്. ജീവൻ നാട്ടിലില്ല എന്ന തോന്നൽ പോലും ഇല്ലാതെ കൃഷിയുടെ ഓരോ ഘട്ടത്തിലും, ഓരോ പ്രശ്നങ്ങളിലും സാബുവിന് ഒപ്പം തന്നെ ജീവൻ ഉണ്ട്. അത്രമേൽ ജീവനാണ് ഇവർക്ക് കൃഷി.
Discussion about this post