ജയലക്ഷ്മിയുടെ കൃഷിത്തോട്ടത്തിൽ വന്നാൽ ആർക്കും മനസ്സിലാക്കാം ജയലക്ഷ്മിക്ക് കൃഷി എത്ര പ്രിയപ്പെട്ടതാണെന്ന്. പത്തനംതിട്ട കുളനാട് സ്വദേശിയായ ജയലക്ഷ്മി വീടിനോട് ചേർന്നുള്ള സ്ഥലത്തും പോളി ഹൗസിലുമായാണ് കൃഷി ചെയ്യുന്നത്.
തുടക്കം ജയലക്ഷ്മിക്ക് കൃഷിയൊരു കുട്ടിക്കളിയാണെന്ന് കരുതി വീട്ടുകാർ അത്ര പ്രോത്സാഹനം നൽകിയില്ല. പക്ഷേ ജയലക്ഷ്മിയുടെ ഇഷ്ടം മനസ്സിലാക്കിയതോടെ എല്ലാവരും കൂടെനിന്നു. ഒടുവിൽ പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തും സംസ്ഥാന സർക്കാരിൻറെ കർഷകതിലകം പുരസ്കാരവുമടക്കം നിരവധി അംഗീകാരങ്ങളാണ് ഈ മിടുക്കിയെ തേടിയെത്തിയത്.
പഠനം കഴിഞ്ഞുള്ള കുറച്ച് സമയമാണ് കൃഷിക്കായി ജയലക്ഷ്മി മാറ്റിവയ്ക്കുന്നത്. കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാനും, ഗവേഷണം ചെയ്യാൻ ഇഷ്ടപ്പെടുന്നത് കൊണ്ട് കൃഷി തന്നെയാണ് പ്ലസ്ടുവിന് മെയിൻ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നതും. കൃഷിശാസ്ത്രജ്ഞ ആകാനാണ് ഈ കൊച്ചു മിടുക്കിയുടെ തീരുമാനം.
Discussion about this post