കേരളത്തില്‍ അത്ര പ്രചാരമില്ലാത്തതും വിപണയില്‍ മൂല്യമുള്ളതുമായ ജപോണിക്ക നെല്ലിനം കേരളത്തില്‍ വിളയിച്ചെടുത്തിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഒരു കൂട്ടം കര്‍ഷകര്‍. സിന്തൈറ്റ് ഗ്രൂപ്പിന്റെ സി എസ് ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള ഈ പദ്ധതിയില്‍ അഗ്രോണോമിസ്റ്റായ ബേസിലിന്റെ മേല്‍നോട്ടത്തില്‍ രണ്ടു വര്‍ഷത്തെ നിരന്തരമായിട്ടുള പരീക്ഷണങ്ങളിലൂടെയാണ് ഈ നെല്‍കൃഷി വിജയത്തിലെത്തിച്ചത്.
ശാസ്ത്രീയമായ പരീക്ഷണങ്ങളും സിന്തൈറ്റ് കമ്പനിയുടെ പിന്തുണയും കൊണ്ടാണ് ജപോണിക്ക നെല്‍കൃഷി വിജയകരമാക്കാന്‍ സാധിച്ചത് എന്ന് കര്‍ഷകര്‍ പറയുന്നു. ഇതു പോലെ ഉള്ള കൃഷി മോഡലുകള്‍ സൃഷ്ടിച്ചാല്‍ നെല്‍കൃഷി ലാഭകരമാക്കി മാറ്റാന്‍ കഴിയും. അത് വഴി നമ്മുടെ പുതിയ തലമുറയെ കൃഷിയിലേക്കു കൊണ്ട് വരാനും സാധിക്കും.
Discussion about this post