അമ്പലവയൽ പ്രാദേശിക കാർഷി ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി 2020 രാജ്യാന്തര പുഷ്പോത്സവം. ഒരു ലക്ഷത്തോളം പേരാണ് എത്തിയത്.ജര്‍മനി, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും മേള ആസ്വദിക്കാനെത്തി.
വയനാടിന്റെ കാർഷിക-, ടൂറിസം മേഖലകളിൽ അമ്പലവയലിലെ പുഷ്‌പോത്സവം–- ‘പൂപ്പൊലി’ പുതിയ വർണങ്ങൾ ചാർത്തുന്നു. കൃഷിയും, വിജ്ഞാനവും, വിനോദവും ഒരുചരടിൽ കോർത്ത രാജ്യാന്തര പുഷ്‌പമേളയുടെ ആറാം പതിപ്പാണ് 12വരെ. പ്രാദേശിക കാർഷിക ഗവഷേണകേന്ദ്രവും സംസ്ഥാന കൃഷിവകുപ്പും ചേർന്നൊരുക്കുന്ന പുഷ്‌പോത്സവം അമ്പലവയലിന്റെ ഉത്സവമേളമാണ്. കാഷിക മേഖലയിൽ നൂതന സാധ്യതകൾ തുറന്ന്, ടൂറിസം മേഖലക്ക് ഉണർവും കുതിപ്പുമായി പൂപ്പൊലി വളരുകയാണ്
വർണപൂക്കളുടെ നിറവസന്തത്തിൽ നിറഞ്ഞാടി പൂപ്പൊലി മേള 2020. ആറാം പതിപ്പിലേക്ക‌് പൂപ്പൊലി പുഷ‌്പമേള എത്തിയപ്പോൾ ആതിഥേയരായ അമ്പലവയലുകർക്കൊപ്പം ആഹ്ലാദിക്കാൻ വയനാടൊന്നാകെ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കാർഷിക സർവകലാശാലയുമാണ‌് പൂക്കാഴ‌്ചകളുടെ ദൃശ്യവിസ‌്മയം ഒരുക്കിയത‌്. ഈ മാസം ഒന്നിന‌് തുടങ്ങിയ അന്താരാഷ‌്ട്ര പുഷ‌്പോത്സവമായ പൂപ്പൊലി 12ന‌് അവസാനിക്കും.
Discussion about this post