മൂന്നര ഏക്കർ സ്ഥലത്താണ് കോഴിക്കോട് ചേളന്നൂരിലെ സ്വാമിനാഥന്റെ സംയോജിത ജൈവകൃഷിയിടം. തനത് വിളകളായ തെങ്ങും കവുങ്ങും വാഴയുമെല്ലാം അടങ്ങിയിരിക്കുന്ന കൃഷിയിടത്തിൽ മുപ്പതോളം പശുക്കളുള്ള ഒരു ഫാം ഉണ്ട്. കൂടാതെ ആടുകൾ, കോഴികൾ, വാത്തകൾ അങ്ങനെ സംയോജിത കൃഷിയുടെ എല്ലാ ഘടകങ്ങളും പൂരകമായി തന്നെ ഇവിടെ ഈ കർഷകൻ സംയോജിപ്പിച്ചിരിക്കുന്നു.
പതിനഞ്ചാം വയസ്സിലാണ് കാർഷിക രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്.പാരമ്പര്യമായി കിട്ടിയ സ്വത്തിൽ ഒരു കാവും സംരക്ഷിച്ചുവരുന്നു.വിളകളിൽ നിന്ന് മികച്ച വിളവ് ലഭ്യമാക്കുവാനും, രോഗ സാധ്യതകളെ ഇല്ലായ്മ ചെയ്യുവാനും എസ് പി സി(spc)യുടെ ജൈവവളങ്ങളാണ് കൂടുതലായും ഈ കർഷകൻ ഉപയോഗപ്പെടുത്തുന്നത്.
Discussion about this post