ആലപ്പുഴ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളായ ഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മോട്ടർ ഘടിപ്പിച്ച് കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യബന്ധന യാനകളുടെ ഇൻഷുറൻസ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം 2012 ജനുവരി മുതൽ രജിസ്റ്റർ ചെയ്ത പരമ്പരാഗത യാനങ്ങൾക്ക് ആണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും അടുത്തുള്ള മത്സ്യ ഭവനവുമായി ബന്ധപ്പെടുക.
Discussion about this post