കാർഷിക മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും മലേഷ്യയും. പ്രധാനമായും എണ്ണപ്പനയുമായി ബന്ധപ്പെട്ട മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷികമേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി മലേഷ്യയിലെ പ്ലാൻ്റേഷൻസ് ആൻഡ് കമ്മോഡിറ്റീസ് മന്ത്രി ദത്തൂക് സെരി ജോഹാരി അബ്ദുൾ ഘാനി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സുപ്രധാന തീരുമാനം.
കൃഷിയും അനുബന്ധ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വിപണിയിലെ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ സഹകരണം, തോട്ടം മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ ചർച്ച ചെയ്തതായി കൃഷി മന്ത്രി അറിയിച്ചു. മലേഷ്യൻ മന്ത്രിയുടെ ദ്വിദിന ഇന്ത്യൻ സന്ദർശനം ഇന്നലെയാണ് അവസാനിച്ചത്.
വ്യവസായികം, വിപണനം, പ്രതിരോധം, ടൂറിസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തുകയാണ്. അലുമിനിയവും ഭക്ഷ്യയോഗമായ എണ്ണയുമാണ് പ്രധാനമായും മലേഷ്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.
India and Malaysia to increase cooperation in field of oil palm
Discussion about this post