വലിയ ശമ്പളം ലഭിക്കുന്ന ജോലിയും ആഡംബര ജീവിതവും വിട്ട് ഇഷ്പ്പെട്ട ജോലി തെരഞ്ഞെുക്കുന്നവര് വളരെ കുറവായിരിക്കും. എന്നാല്‍ പാഷനെ പിന്തുടരാന് കയ്യിലുണ്ടായിരുന്നു വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് കര്‍ണാടക സ്വദേശിയായ കിഷോര്‍ ഇന്ദുകുരി എന്ന യുവാവ്.
ഐഐടി ഖരഗ്പൂരില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കിഷോര്‍ യുഎസിലെ മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും സ്വന്തമാക്കിയത്. തുടര്‍ന്ന് സ്വാഭാവികമായും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു അമേരിക്കന്‍ ടെക് കമ്പനിയായ ഇന്റലില്‍ ജോയിന്‍ ചെയ്തു. ആറ് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് ആ ജോലിയില്‍ നിന്ന് സംതൃപ്തി ലഭിച്ചില്ല. അങ്ങനെ ‘ലക്ഷ്വറി’ ജീവിതം വിട്ട് ‘സിംപിള്‍’ ജീവിതം അദ്ദേഹം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
യുഎസില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഹൈദരാബാദിലെത്തിയ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു. ശുദ്ധവും വൃത്തിയുള്ളതുമായ പാല് ഇവിടെ അധികം ലഭ്യമാകുന്നില്ലെന്ന്. അതൊരു ബിസിനസ് ഐഡിയയായി മാറി. 2012ല്‍ 20 പശുക്കളില്‍ നിന്നൊരു ബിസിനസ് കിഷോര്‍ ആരംഭിച്ചു. അദ്ദേഹവും കുടുംബവും ചേര്‍ന്ന് പാല് കറന്നെടുത്ത് ഓര്‍ഗാനിക്കായി പാല് നേരിട്ട് കസ്റ്റമേഴ്സിനെത്തിച്ചു നല്കി തുടങ്ങി.
2018ല്‍ സിദ് ഫാം എന്ന് ഡയറി ഫാമിന് പേര് നല്കി. അപ്പോഴേക്കും സിദ് ഫാമിന് ഹൈദരാബാദിലുടനീളം ആറായിരത്തിലധികം കസ്റ്റമേഴ്സായി കഴിഞ്ഞിരുന്നു.
ഷബാദിലുള്ള കിഷോറിന്റെ ഫാമില്‍ ഇന്ന് 120ഓളം ജീവനക്കാരുണ്ട്. വാര്‍ഷിക വരുമാനമാകട്ടെ 44 കോടി രൂപയും. ദിനംപ്രതി സിദ് ഫാമില്‍ നിന്ന് 10,000ത്തോളം കസ്റ്റമേഴ്സിന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നു.
ഓര്‍ഗാനിക്കായിട്ടുള്ള പാല് മാത്രമല്ല, തൈര്, നെയ്യ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും ഇവിടെ വില്‍പ്പന നടത്തുന്നുണ്ട്.
പാഷന്, അത് എന്ത് തന്നെയായാലും മനസും ധൈര്യവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും മുന്നിട്ടിറങ്ങണമെന്ന് തന്നെയാണ് കിഷോറിന്റെ അനുഭവം പറയുന്നത്. വിജയം ഒടുവില്‍ നിങ്ങള്‍ക്ക് തന്നെയാകും.
Discussion about this post