ബഡ്ഡ് റബ്ബര്‍ ,ബഡ്ഡ് ജാതി…ഇവയുടെയൊക്കെ കായ്കള്‍ മുളപ്പിച്ചാല്‍ അവയുടെ ബഡ്ഡ് തൈകള്‍ ഉണ്ടാകുമോ ? അത് തന്നെയാണ് ഇതിന്റെ ഉത്തരവും തെങ്ങിന്റെ കാര്യത്തിലും സങ്കരയിനം തെങ്ങുകള്‍ ഉല്പാദിപ്പിക്കുന്നത് വളരെയധികം സങ്കീര്‍ണ്ണമായ ജോലികളിലൂടെയാണ്. മാതൃവൃക്ഷവും, പിതൃവൃക്ഷവും കണ്ടെത്തി സൂക്ഷ്മമായ കൃത്രിമമായ പരാഗണത്തിലൂടെയാണ് വിത്ത് തേങ്ങകള്‍ക്ക് ആവശ്യമായ സങ്കരയിനം തേങ്ങകള്‍ ഉത്പാദിപ്പിച്ച് എടുക്കുന്നത്. ആയതിനാല്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ വില കുറവില്‍ എവിടെയും കിട്ടുകയും ഇല്ല.
സങ്കരയിനം തെങ്ങുകളുടെ തേങ്ങാ പാകിയാല്‍ ഉണ്ടാകുന്ന തൈ മാതൃഗുണം ഉള്ളതായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ചിലപ്പോള്‍ മാതൃവൃക്ഷത്തിന്റെയോ, പിതൃവൃക്ഷത്തിന്റെയോ ഗുണമുള്ള തെങ്ങില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും തെങ്ങ് ആയിരിക്കും ഉണ്ടാകുക. സങ്കരയിനം തെങ്ങിന്റെ തേങ്ങാ പാകി നല്ല കായ്ഫലമുള്ള തെങ്ങ് ഉണ്ടായിട്ടുമുണ്ട്. പക്ഷെ അത് സങ്കരയിനം തെങ്ങ് ആണ് എന്ന് പറയുവാന്‍ കഴിയില്ല.
കൃഷിക്കാര്‍ സ്വയം ഇപ്പോള്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു കുള്ളന്‍ തെങ്ങും, ഒരു നെടിയയിനം തെങ്ങും കുറച്ച് പരിശ്രമവും ഉണ്ടെങ്കില്‍ ആര്‍ക്കും സങ്കരയിനം തെങ്ങുകള്‍ സ്വയം ഉല്‍പാദിപ്പിക്കാം. കുള്ളന്‍ തെങ്ങുകളെ മാതൃവൃക്ഷം ആക്കുമ്പോള്‍ അത് DxT യും, നെടിയയിനം തെങ്ങുകളെ മാതൃവൃക്ഷം ആക്കുമ്പോള്‍ അത് TxDയും ആയി മാറുന്നു. നല്ല പരിചരണം നല്‍കിയാല്‍ സങ്കരയിനം തെങ്ങുകളും മറ്റ് കൃഷിയിലേത് പോലെ തന്നെ കൂടുതല്‍ വിളവ് തരും. നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് ഹൈബ്രീഡ് ഇനങ്ങള്‍ക്ക് കുറച്ച് പരിപാലനം കൂടുതല്‍ ആവശ്യമുണ്ട്. അത് തെങ്ങിന് മാത്രം അല്ല കൃഷിയില്‍ പൊതുവെ അങ്ങിനെയാണ് കണ്ടുവരുന്നത്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post