ന്യൂഡൽഹി: രാജ്യത്തെ കൊക്കോ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം 36,242.03 ടൺ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 1,521.94 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
ആന്ധ്രപ്രദേശിലാണ് ഉത്പാദനം അധികവും. 12,150 ടൺ കൊക്കോയാണ് പ്രതിവർഷം ശരാശരി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ 40.3 ശതമാനം വരുമിത്. കേരളമാണ് രണ്ടാംസ്ഥാനത്ത്. 0,600 ടണ്ണാണ് സംസ്ഥാനത്തി ഉത്പാദിപ്പിക്കുന്നത്.
കൊക്കോ പരിപ്പ്, പൗഡർ, ഷെൽ, ബട്ടർ തുടങ്ങിയവയാണ് കയറ്റുമതിയിൽ മുന്നിൽ. ഇവയാണ് ചോക്ലേറ്റും മറ്റ് അനുബന്ധ ഉത്പന്നങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിക്കും. അമേരിക്കയിലേക്കാണ് ഇന്ത്യൻ കൊക്കോ അധികവുമെത്തുന്നത്. 258.34 കോടി രൂപയുടെ 8,636.01 ടൺ കൊക്കോയാണ് കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്, 100.45 കോടി രൂപ. നേപ്പാൾ, ബ്രസീൽ, യുഎഇ, എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
Huge jump in cocoa exports in the country
Discussion about this post