വാഴകൃഷിയ്ക്ക് ഭീഷണിയാണ് നാക്കടപ്പ് രോഗം. വാണിജ്യാടിസ്ഥാനത്തില്‍ വാഴകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ മാത്രമല്ല വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ വാഴകള്‍ വയ്ക്കുന്നവര്‍ വരെ നേരിടുന്ന പ്രതിസന്ധിയാണ് വാഴയിലുണ്ടാകുന്ന നാക്കടപ്പ് രോഗം. ബഞ്ചിടോപ്പ് വൈറസാണ് നാക്കടപ്പിന് കാരണം.
കുലയ്ക്കാറായ വാഴ വരെ ഈ രീതിയില്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്താറുണ്ട്. എങ്ങനെ ഈ വൈറസിനെ പ്രതിരോധിക്കാം എന്ന് നോക്കാം.
നാക്കടപ്പ് വന്ന വാഴകള്‍ പൂര്‍ണമായും നശിപ്പിച്ചു കളയുക എന്നതാണ് ഒരേയൊരു മാര്‍ഗം. വെട്ടിക്കളയുന്ന വാഴയുടെ നടുവില്‍ അല്‍പ്പം മണ്ണെണ്ണ ഒഴിച്ചാല്‍ അവ പൂര്‍ണമായും നശിച്ചു കൊള്ളും. അല്ലെങ്കില്‍ പുതിയ വാഴക്കന്നുകള്‍ ഉണ്ടാകുകയും അടുത്ത വാഴകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും.
നാക്കടപ്പ് രോഗം വരാതിരിക്കാന്‍ വാഴക്കന്നിന്റെ ചുവടുഭാഗം തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിറ്റ് വെക്കുക. നാടന്‍ പശുവിന്റെ പച്ചച്ചാണക കുഴമ്പില്‍ മുക്കിവെയ്ക്കുന്നതും ഉത്തമമാണ്. ഈ രീതികളിലൂടെ ബഞ്ചിടോപ്പ് വൈറസിനെ നശിപ്പിക്കാം.
കന്ന് നടുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചും നാക്കടപ്പ് രോഗമകറ്റാം. കുഴി എടുക്കുമ്പോള്‍ കുമ്മായം ചേര്‍ത്ത് കുഴി തയാറാക്കണം. വൈറസിനെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.നടുമ്പോള്‍ കന്ന് ഒന്നിന് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് എന്ന കണക്കിന് കുഴിയില്‍ നിറയ്ക്കുക. പിന്നീടു നടത്തുന്ന വളപ്രയോഗത്തോടൊപ്പം വേപ്പിന്‍പ്പിണ്ണാക്ക് ചേര്‍ക്കുന്നതും മണ്ണിലൂടെയുള്ള രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കും.
Discussion about this post